തിരുവനന്തപുരം: സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്സ് സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓരോന്നിനും രണ്ടേമുക്കാൽ കോടി രൂപ വീതം മാറ്റി വെച്ചതായി മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷം അഞ്ചു മുതൽ ഒൻപതാം ക്ലാസ് വരെ സബ്ജക്ട് മിനിമം നടപ്പിലാക്കും. 2027 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിലും സബ്ജക്ട് മിനിമം നടപ്പിലാക്കും. അർധ വാർഷിക പരീക്ഷ ഡിസംബർ 23നും ഹയർ സെക്കൻഡറി പരീക്ഷ ജനുവരി ആറിനും അവസാനിക്കും. ക്രിസ്മസ് അവധി ഇക്കുറി 12 ദിവസമാണ്- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.