കാൻസർ ജീനുള്ള ആൾ ബീജം ദാനം ചെയ്തു; ജനിച്ചത് 197 കുട്ടികൾ; നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടമായെന്ന് റിപ്പോർട്ട്

കാൻസർ സാധ്യതയുള്ള ജീനുകൾ ശരീരത്തിലുള്ളയാൾ ദാനം ചെയ്ത ബീജം വഴി 197ഓളം കുട്ടികൾ ജനിച്ചു. ഇതിൽ നിരവധി കുട്ടികൾ കാൻസർ ബാധിച്ച് മരിച്ചുവെന്നും റിപ്പോർട്ട്. യൂറോപ്പിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദാതാവ് ആരോഗ്യവാനായിരുന്നെങ്കിലും അയാളിൽ ടിപി53 എന്ന മ്യൂട്ടേഷൻ ജീൻ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇത് കാൻസർ സാധ്യത വർധിപ്പിക്കുന്നുണ്ട്.

ബീജം ദാനം ചെയ്യുന്ന സമയത്ത് ദാതാവ് ഇതിനെക്കുറിച്ചറിഞ്ഞിരുന്നില്ല. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ഇയാൾ ദാനം ചെയ്ത ബീജത്തിൽ നിന്ന് 67 കുട്ടികൾ ജനിച്ചുവെന്ന് മുമ്പ് വാർത്തകളുണ്ടാ‍യിരുന്നു. എന്നാൽ കണക്കുകൾ ഇതിലും കൂടുതലാണെന്നും നിരവധി കുട്ടികൾ കാൻസർ രോഗബാധിതരായെന്നും റിപ്പോർട്ട് പറയുന്നു.

യൂറോപ്പിലെ സ്വകാര്യ ബീജ ബാങ്ക് വഴിയാണ് ബീജം ദാനം ചെയ്തത്. അന്വേഷണത്തിൽ ദാനം ചെയ്ത ബീജം വഴി ജനിച്ച എത്ര കുട്ടികൾക്ക് കാൻസർ ബാധിച്ചു എന്നതിനെക്കുറിച്ച് അറിവില്ലെന്നും എന്നാൽ ഇവർ കാൻസർ പ്രതിരോധിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വ്യക്തമാകുന്നത്.

Tags:    
News Summary - Man with cancer gene donated sperm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.