പ്രതീകാത്മക ചിത്രം 

ഗ്യാസിന് ഗുളിക കഴിക്കുന്നവരാണോ? ഇക്കാര്യം ശ്രദ്ധിക്കുക

അസിഡിറ്റി / ഗ്യാസ്ട്രബിൾ പ്രശ്നമുള്ളവർ പാന്റോപ്രാസോൾ ഗുളിക കഴിക്കാറുണ്ട്. ആമാശയത്തിലെ ആസിഡ് അമിതമായ അളവിൽ ഉൽപാദിപ്പിക്കപ്പെടുമ്പോൾ അത് തടസ്സപ്പെടുത്തി ആശ്വാസം നൽകുന്നു. സാധാരണനിലയിൽ വലിയ പ്രശ്നമില്ലാത്തതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പാർശ്വഫലങ്ങൾക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടറുടെ ഉപദേശപ്രകാരം നിർദേശിച്ച അളവിലും സമയക്രമത്തിലും മാത്രം കഴിക്കണം. സ്വന്തമായി എടുക്കുന്നത് ഒഴിവാക്കുക. മെഡിക്കൽ ഹിസ്റ്ററി ഡോക്ടറെ അറിയിക്കുക. വിറ്റാമിൻ ഗുളികകളും ഹെർബൽ ഉൽപന്നങ്ങളും ഉൾപ്പെടെ നിങ്ങൾ കഴിക്കുന്ന മരുന്ന് വിവരങ്ങളും ഡോക്ടറോട് പറയുക.

  • പൊട്ടിക്കുകയോ ചതക്കുകയോ ചെയ്യാതെ വിഴുങ്ങുക
  • ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് കഴിക്കാനാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്
  • നെഞ്ചെരിച്ചിൽ ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണമാകാൻ ഇടയുണ്ട്. ഗ്യാസ് ആണെന്ന് കരുതി നിസ്സാരവത്കരിക്കരുത്
  • സന്ധിവേദന, വയറുവേദന, ശ്വാസതടസ്സം, തലകറക്കം, ചുണ്ട് -നാവ് -മുഖം വീക്കം തുടങ്ങിയ പാർശ്വഫലം ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണുക
  • അലർജിയുണ്ടെങ്കിലും വൈദ്യസഹായം തേടണം.
  • പാന്റോപ്രസോൾ സ്ഥിരമായി കഴിക്കുന്നത് വിറ്റാമിൻ ബി 12 ന്റെ കുറവിന് കാരണമാകും.
  • സ്ഥിരമായി കഴിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിനും പൊട്ടലിനും കാരണമാകാം. പ്രായമായവരിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നു
  • ഒരു ഡോസ് കഴിക്കാൻ മറന്നാൽ ഓർമവരുമ്പോൾ കഴിക്കാം. എന്നാൽ, നഷ്ടമായ ഡോസ് നികത്താൻ രണ്ടെണ്ണം ഒരുമിച്ച് കഴിക്കരുത്
  • മരുന്ന് കുട്ടികൾക്ക് ലഭ്യമല്ലാത്ത തണുത്ത സ്ഥലത്തത് സൂക്ഷിക്കണം. നേരിട്ട് സൂര്യപ്രകാശം പതിക്കരുത്.
  • ചില ലാബ് പരിശോധനകളിലും രക്തപരിശോധനയിലും ഈ മരുന്ന് കാരണം തെറ്റായ ഫലം കാണിച്ചേക്കാം.
  • മരുന്ന് കഴിച്ച് രണ്ടോ രണ്ടരയോ മണിക്കൂർ ആയാൽ പ്രവർത്തിച്ച് തുടങ്ങും. 24 മണിക്കൂർവരെ ഫലമുണ്ടാകും.
Tags:    
News Summary - Are you taking pills for gas? Be careful about this

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.