പോസിറ്റിവായിരിക്കൂ, ഹൃദയത്തെ രക്ഷിക്കാം

വാഷിങ്ടണ്‍: ഹൃദ്രോഗമുള്ളവര്‍ പോസിറ്റിവ് വികാരങ്ങള്‍ നിലനിര്‍ത്തിയാല്‍ മെച്ചമുണ്ടാകുമെന്ന് പുതിയ പഠനം. അഞ്ചു വര്‍ഷമായി കൊറോണറി ഹൃദ്രോഗമുള്ള 1000 രോഗികളെയാണ് പഠനത്തില്‍ പരിഗണിച്ചത്. ഉയര്‍ന്ന പോസിറ്റിവ് മാനസികാവസ്ഥയുള്ള സമയങ്ങളില്‍ കൂടുതല്‍ ഉന്മേഷത്തോടെ ഇരിക്കാനും നന്നായി ഉറങ്ങാനുമാകുമെന്ന് പഠനത്തില്‍ കണ്ടത്തെി. വിഷാദംപോലുള്ള നെഗറ്റിവ് മാനസികാവസ്ഥകള്‍ ആരോഗ്യത്തെ വേഗത്തില്‍ ബാധിക്കും. ദീര്‍ഘകാലത്തെ ആരോഗ്യശീലങ്ങളില്‍നിന്നാണ് നല്ല മാനസികാവസ്ഥ ഉണ്ടാകുന്നത്. ഹൃദ്രോഗങ്ങളിലും ബന്ധപ്പെട്ട മരണത്തില്‍നിന്നുമൊഴിവാക്കുന്നതില്‍ ഇതേറെ പങ്കുവഹിക്കുന്നുണ്ട് -റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.