തദ്ദേശ സ്ഥാപനങ്ങൾക്ക് 2968.28 കോടി കേന്ദ്രത്തിന്‍റെ ആരോഗ്യ ഗ്രാന്‍റ്

തൃശൂർ: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് അഞ്ച് വർഷ ആരോഗ്യ ഗ്രാന്‍റ് വിഹിതമായി 2968.28 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഈ സാമ്പത്തിക വർഷം 558.98 കോടി രൂപയാണ് അനുവദിച്ചത്. ഇതനുസരിച്ച് ഓരോ തദ്ദേശ സ്ഥാപനത്തിനുള്ള വിഹിതം അനുവദിച്ചു.

പഞ്ചായത്ത് സെക്രട്ടറിമാർക്കും പ്രസിഡന്റുമാർക്കും ഗ്രാൻറ് വിനിയോഗിക്കാനും കർമപദ്ധതി തയാറാക്കാനുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്.

കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമിക്കാൻ പഞ്ചായത്തുകൾക്ക് അരക്കോടി രൂപ, ബ്ലോക്ക് ആരോഗ്യകേന്ദ്രങ്ങൾക്ക് 30.59 കോടി, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗ നിർണയ സൗകര്യത്തിന് പഞ്ചായത്തുകൾക്ക് 89.19 കോടി, ഹെൽത്ത് ആൻഡ് വെൽനസ് പ്രവർത്തനങ്ങൾ നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് 105.43 കോടി എന്നിങ്ങനെ ആകെ 225 .71 കോടിയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചത്.

നഗരഭരണ സ്ഥാപനങ്ങളിൽ രോഗ നിർണയ സൗകര്യങ്ങൾ ആരോഗ്യസ്ഥാപനങ്ങളിൽ സജ്ജീകരിക്കാൻ 11.05 കോടി, അർബൻ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങൾക്ക് 322.22 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.

ആരോഗ്യ ഗ്രാൻറിന്റെ ഭാഗമായി തദ്ദേശ തല നിർവഹണച്ചുമതല ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിക്കാണ്. തദ്ദേശ സ്ഥാപന തല കർമ പദ്ധതി തയാറാക്കി സെപ്റ്റംബർ 24നകം ജില്ല ആസൂത്രണ സമിതിക്ക് സമർപ്പിക്കാനാണ് ആദ്യം നിർദേശിച്ചിരുന്നതെങ്കിലും നീണ്ടുപോയി. ജില്ല ആസൂത്രണ സമിതികൾ കർമ പദ്ധതി തയാറാക്കി 28നകം പ്രിൻസിപ്പൽ ഡയറകട്ർക്ക് നൽകണമെന്നും നിർദേശിച്ചിരുന്നു.

പിന്നീടാണ് ദേശീയ തല സമിതിയുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ടത്. ഏതായാലും പരിശീലനം കഴിഞ്ഞ് കർമ പദ്ധതികൾ തയാറാക്കൽ ഇനിയും വൈകിയേക്കും. അതിനാൽ ആരോഗ്യ ഗ്രാൻറിനുള്ള പ്രൊജക്ടുകൾ തയാറാക്കുന്ന പ്രവർത്തനവും നീളും.  

Tags:    
News Summary - 2968.28 Crore Center's health grant to local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.