അ​േ​ൻ​റാ​ണി​യോ ഗു​ട്ടെ​റ​സ്​, ല​ത്തീ​ഫ ഇ​ബ്‌​നു സി​യാ​റ്റെ​ൻ

അ​േൻറാണിയോ ഗുട്ടെറസിനും ലത്തീഫ ഇബ്നു സിയാ​െറ്റനും സായിദ് അവാർഡ്

അ​ബൂ​ദ​ബി: മാ​ന​വ സാ​ഹോ​ദ​ര്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന സാ​യി​ദ്​ അ​വാ​ർ​ഡ്​ ഫോ​ർ ഹ്യൂ​മ​ൻ ഫ്രെ​റ്റേ​ണി​റ്റി പു​ര​സ്​​കാ​ര​ത്തി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​ട്ടെ​റ​സും മൊ​റോ​ക്ക​ൻ-​ഫ്ര​ഞ്ച് ആ​ക്ടി​വി​സ്​​റ്റ്​ ല​ത്തീ​ഫ ഇ​ബ്ൻ സി​യാ​റ്റ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹ​യ​ർ ക​മ്മി​റ്റി ഫോ​ർ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യാ​ണ് (എ​ച്ച്.​സി.​എ​ച്ച്.​എ​ഫ്) അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. മ​നു​ഷ്യ പു​രോ​ഗ​തി, സ​മാ​ധാ​നം, സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ​ക്കു​ള്ള സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച്​ ന​ൽ​കു​ന്ന അ​വാ​ർ​ഡ് 10ല​ക്ഷം ദി​ർ​ഹ​മാ​ണ്. അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് വെ​ർ​ച്വ​ലാ​യി ന​ട​ക്കും. അ​ബൂ​ദ​ബി സ്ഥാ​പ​ക മെ​മ്മോ​റി​യ​ലി​െൻറ വെ​ബ്സൈ​റ്റി​ൽ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മു​ണ്ടാ​യി​രി​ക്കും.

സ​ർ​വ​ലോ​ക ജ​ന​ത​യി​ൽ മു​ന്നേ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ലും മ​നു​ഷ്യ​രെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളെ​യോ സ്ഥാ​പ​ന​ങ്ങ​ളെ​യോ ആ​ദ​രി​ക്കു​ന്ന​തി​നാ​യി 2019ൽ ​ആ​രം​ഭി​ച്ച പ്ര​ഥ​മ അ​വാ​ർ​ഡ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​ക്കും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാം ഡോ. ​അ​ഹ്മ​ദ് അ​ൽ ത​യേ​ബി​നു​മാ​യി​രു​ന്നു സ​മ്മാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ​യും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാ​മി​െൻറ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് 2020ലെ ​വെ​ർ​ച്വ​ൽ അ​വാ​ർ​ഡ്​ ദാ​നം. അ​ബൂ​ദ​ബി ഡോ​ക്യു​മെൻറ്​ ഓ​ൺ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യി​ൽ ച​രി​ത്ര​പ​ര​മാ​യ ക​രാ​ർ ഒ​പ്പി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു നേ​താ​ക്ക​ൾ​ക്കും പ്ര​ഥ​മ സാ​യി​ദ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.

യു.​എ.​ഇ രാ​ഷ്​​്ട്ര പി​താ​വും അ​ബൂ​ദ​ബി ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്ന ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്‌​യാ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങ് വെ​ർ​ച്വ​ലാ​യി ആ​രം​ഭി​ക്കു​ക. ഉ​ന്ന​ത​രാ​യ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, മു​ൻ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ, സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​ർ, യു.​എ​ൻ നേ​താ​ക്ക​ൾ, വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ, അ​ന്താ​രാ​ഷ്​​ട്ര എ​ൻ.​ജി.​ഒ മേ​ധാ​വി​ക​ൾ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ ഇ​ക്കു​റി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച പ​ട്ടി​ക​യി​ൽ​നി​ന്ന് ഹ​യ​ർ ക​മ്മി​റ്റി ഫോ​ർ ഹ്യൂ​മ​ൻ ഫ്ര​റ്റേ​ണി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ്വ​ത​ന്ത്ര വി​ദ​ഗ്ധ സ​മി​തി​യാ​ണ് 2020ലെ ​അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തീ​രു​മാ​നി​ച്ച​ത്.

അ​േ​ൻ​റാ​ണി​യോ ഗു​ട്ടെ​റ​സ്

2017 മു​ത​ൽ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ന്ന നി​ല​യി​ൽ ലോ​ക സ​മാ​ധാ​നം, സു​ര​ക്ഷ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ന​ട​ത്തി​യ ​ശ്ര​മ​ങ്ങ​ളാ​ണ്​ അ​േ​ൻ​റാ​ണി​യോ ഗു​ട്ടെ​റ​സി​നെ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​നാ​ക്കി​യ​ത്. കോ​വി​ഡ്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വ​ർ​ധി​ച്ചു​വ​രു​ന്ന അ​സ​മ​ത്വം, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി എ​ന്നി​വ​യെ മ​റി​ക​ട​ക്കാ​ൻ അ​ദ്ദേ​ഹം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ അ​വാ​ർ​ഡ്​ സ​മി​തി പ​രി​ഗ​ണി​ച്ചു. മ​ര​ണം, ദു​ര​ന്തം, നി​രാ​ശ എ​ന്നി​വ​യു​ടെ വ​ർ​ഷ​മാ​യി 2020 മാ​റി​യ​പ്പോ​ൾ മ​ര​ണ​ത്തി​ൽ​നി​ന്ന് ആ​രോ​ഗ്യ​ത്തി​ലേ​ക്ക് മാ​റേ​ണ്ട​തു​ണ്ടെ​ന്നും നി​രാ​ശ​യി​ൽ​നി​ന്ന് പ്ര​ത്യാ​ശ​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നും ഗു​ട്ടെ​റ​സ് യു.​എ​ൻ പൊ​തു​സ​ഭ​യി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്​​തു. ലോ​ക​ജ​ന​ത​ക്ക് പ്ര​തീ​ക്ഷ​യും സാ​ധ്യ​ത​ക​ളും ന​ൽ​കു​ന്ന​തി​നും തു​ല്യ​വും താ​ങ്ങാ​നാ​വു​ന്ന​തു​മാ​യ വാ​ക്‌​സി​നു​ക​ൾ ലോ​ക​ത്തു​ട​നീ​ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നും മു​ൻ​െ​കെ​യെ​ടു​ത്തു. 

ല​ത്തീ​ഫ ഇ​ബ്‌​നു സി​യാ​റ്റെ​ൻ

2012 ൽ ​തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ മ​ക​ൻ ഇ​മാ​ദി​നെ ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ല​ത്തീ​ഫ ഇ​ബ്‌​നു സി​യാ​റ്റെ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യ​ത്. തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫ്രാ​ൻ​സി​ലും പു​റ​ത്തും അ​റി​യ​പ്പെ​ടു​ന്ന സി​വി​ൽ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക.യു​വാ​ക്ക​ളി​ൽ സ​മാ​ധാ​നം, സം​ഭാ​ഷ​ണം, പ​ര​സ്പ​ര ബ​ഹു​മാ​നം എ​ന്നി​വ​യു​ടെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും കു​ടും​ബ​ങ്ങ​ളു​മാ​യും സ​മൂ​ഹ​ങ്ങ​ളു​മാ​യും ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു. 1960 ജ​നു​വ​രി​യി​ൽ മൊ​റോ​ക്കോ​യി​ലാ​ണ് ജ​ന​നം. ആ​ദ്യ ഒ​മ്പ​ത് വ​ർ​ഷം സ്‌​പെ​യി​നി​ൽ അ​മ്മ​ക്കും മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം. അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം മൊ​റോ​ക്കോ​യി​ലേ​ക്ക് മ​ട​ങ്ങി. പി​താ​വി​െൻറ പ​രി​ച​ര​ണ​ത്തി​നാ​യി സ്‌​കൂ​ൾ പ​ഠ​നം നി​ർ​ത്തി.

സ​ഹി​ഷ്ണു​ത, സ്വീ​കാ​ര്യ​ത, കു​ടും​ബ ഐ​ക്യ​ദാ​ർ​ഢ്യം, തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ മു​ത്ത​ശ്ശി​യി​ൽ​നി​ന്ന് സ്വാ​യ​ത്ത​മാ​ക്കി. 17ാം വ​യ​സ്സി​ൽ മൊ​റോ​ക്കോ വി​ട്ട്​ സോ​ട്ടെ​വി​ല്ലെ-​ലോ​സ്-​റൂ​വ​നി​ൽ എ​ത്തി. ത​നി​ക്കു ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ഭാ​വി​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ക​രാ​നു​റ​ച്ചു. വാ​യി​ക്കാ​നോ എ​ഴു​താ​നോ സം​സാ​രി​ക്കാ​നോ അ​റി​യി​ല്ലാ​യി​രു​ന്നു.

ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ടും ഫ്ര​ഞ്ച് ദേ​ശ​ത്തെ ആ​ദ്യ ചു​വ​ടു​ക​ളി​ൽ പി​ന്തു​ണ​ച്ച സ്ത്രീ​ക​ളു​ടെ സ​ഹാ​യ​ത്താ​ലും ബു​ദ്ധി​മു​ട്ടു​ക​ൾ മ​റി​ക​ട​ന്നു. ഫ്ര​ഞ്ച് പ​ഠി​ച്ചു. ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടി. പ്ര​ഫ​ഷ​ന​ൽ ജീ​വി​ത​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.കു​ടും​ബ​മാ​യ​ശേ​ഷം ലിം​ഗ​വ്യ​ത്യാ​സ​മി​ല്ലാ​തെ നാ​ല് ആ​ൺ​മ​ക്ക​ളെ​യും മ​ക​ളെ​യും ഒ​രേ രീ​തി​യി​ൽ പ​ഠി​പ്പി​ച്ചു. 2012 മാ​ർ​ച്ച് 11നാ​ണ്​ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ മ​ക​ൻ ഇ​മാ​ദ്​ ഉ​ൾ​പ്പെ​ടെ എ​ട്ടു​ പേ​ർ മ​രി​ച്ച​ത്. 2012 ഏ​പ്രി​ൽ 24 ന് ​യു​വാ​ക്ക​ൾ​ക്കും സ​മാ​ധാ​ന​ത്തി​നു​മാ​യി ഇ​മാ​ദ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.