സേവ​ന​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ

ദു​ബൈ: സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ൾ​ക്കും ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ, ദു​ബൈ). ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്.

വി​സ, റെ​സി​ഡ​ൻ​സി, യാ​ത്രാ​രേ​ഖ​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന അ​പേ​ക്ഷ​ക​ൾ എ​ന്നി​വ​ക്ക്​ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളും സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ​വെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​നൗ​ദ്യോ​ഗി​ക ഇ​ട​നി​ല​ക്കാ​രെ​യും വ്യാ​ജ മാ​ർ​ഗ​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കു​ന്ന​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​ണെ​ന്നും ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​റി​യി​ച്ചു.

ഔ​ദ്യോ​ഗി​ക ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ൾ വ​ഴി ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ ന​ട​പ​ടി​ക​ൾ സു​ര​ക്ഷി​ത​മാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തു​വ​ഴി തെ​റ്റി​ദ്ധാ​ര​ണ​ക​ളും അ​നാ​വ​ശ്യ ബു​ദ്ധി​മു​ട്ടു​ക​ളും ഒ​ഴി​വാ​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യും. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സേ​വ​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ഓ​ർ​മ​പ്പെ​ടു​ത്ത​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച മാ​ർ​ഗ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന​താ​ണ് സു​ര​ക്ഷി​ത​മാ​യും ശ​രി​യാ​യ ദി​ശ​യി​ലു​മു​ള്ള ഏ​ക വ​ഴി എ​ന്നും അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി. ദു​ബൈ​യി​ലെ വി​സ സം​ബ​ന്ധ​മാ​യ ഏ​ത് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും 8005111 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കാ​മെ​ന്നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ർ​മ​പ്പെ​ടു​ത്തി.

Tags:    
News Summary - GDRFA asks employees to use official channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.