കെ.​പി.​സി യു.​എ.​ഇ ചാ​പ്റ്റ​ർ അ​സൈ​നാ​ർ പി.​എ​മ്മി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കെ.​പി.​സി യു.​എ.​ഇ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​ർ ആ​രോ​ഗ്യ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി 36 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​സൈ​നാ​ർ പി.​എ​മ്മി​ന് കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് കൗ​ൺ​സി​ൽ(​കെ.​പി.​സി) യു.​എ.​ഇ ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ഫൈ​സ​ൽ പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ നൗ​ഷാ​ദ്, അ​ഹ​മ്മ​ദ് ബാ​ബു, അ​ബ്ദു​ൽ ല​ത്തീ​ഫ്, അ​ബ്ദു​ൽ സ​ലാം, ഫൈ​സ​ൽ മ​യ്യേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​സൈ​നാ​ർ പി.​എ​മ്മി​ന്റെ സേ​വ​ന മ​നോ​ഭാ​വ​വും നേ​തൃ​ത്വ​വും നി​ര​വ​ധി യു​വ ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് മാ​തൃ​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി​യ അ​സൈ​നാ​ർ, യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച കെ.​പി.​സി യു.​എ.​ഇ ചാ​പ്റ്റ​റി​നോ​ടും സം​ഘാ​ട​ക​രോ​ടും ന​ന്ദി അ​റി​യി​ച്ചു. അ​നു​ഭ​വ​സ​മ്പ​ത്തും സ്നേ​ഹ​പൂ​ർ​വ​മാ​യ ഓ​ർ​മ​ക​ളും കൈ​മു​ത​ലാ​ക്കി പു​തി​യ ജീ​വി​ത​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​പാ​ടി​ക്ക് സാ​ദി​ഖ് മ​യ്യേ​രി, മു​ഹ​മ്മ​ദ് മു​ത്ത്, മൊ​യ്തീ​ൻ മാ​നി​ങ്ങ​ൽ, ഇ​ബ്രാ​ഹിം (റാ​സ​ൽ​ഖൈ​മ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KPC UAE Chapter sends delegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.