ദു​ബൈ: രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ, ന​ഴ്​​സി​ങ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ശാ​സ്ത്ര ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യം. അ​ക്കാ​ദ​മി​ക് വി​ദ്യാ​ഭ്യാ​സ​ത്തെ തൊ​ഴി​ൽ വി​പ​ണി ആ​വ​ശ്യ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തും വി​ദ​ഗ്​​ധ​രും തൊ​ഴി​ൽ ആ​വ​ശ്യ​മു​ള്ള​വ​രു​മാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ബി​രു​ദം നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​തു​മാ​യ ഒ​രു ഏ​കീ​കൃ​ത ദേ​ശീ​യ ച​ട്ട​ക്കൂ​ടാ​ണ്​ പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​​വെ​ക്കു​ന്ന​ത്.

യു.​എ.​ഇ​യി​ലെ ആ​ശു​പ​ത്രി​ക​ളും വി​വി​ധ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം.

അ​ക്കാ​ദ​മി​ക്​ വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം ആ​ശു​പ​ത്രി​ക​ളി​ലെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കു​ക​യും ചെ​യ്യു​ന്ന സു​സ്ഥി​ര​വും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തു​മാ​യ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി വി​ദ​ഗ്​​ധ​രാ​യ മു​ൻ​നി​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടും. അ​തോ​ടൊ​പ്പം രോ​ഗി​ക​ൾ​ക്ക്​ വി​ദ​ഗ്​​ധ പ​രി​ച​ര​ണം ല​ഭി​ക്കാ​നും സ​ഹാ​യ​ക​മാ​വും.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​ക്കാ​ദ​മി​ക​വും പ്രാ​യോ​ഗി​ക​വു​മാ​യ പ​രി​ശീ​ല​നം സം​യോ​ജി​പ്പി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ മേ​ഖ​ല​ക്കാ​യി യോ​ഗ്യ​ത​യു​ള്ള ദേ​ശീ​യ പ്ര​ഫ​ഷ​ന​ലു​ക​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​താ​ണ്​ പു​തി​യ നീ​ക്ക​മെ​ന്ന്​ ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ സ​യ​ന്‍റി​ഫി​ക്​ റി​സ​ർ​ച്ച്​ റെ​ഗു​ലേ​ഷ​ൻ ആ​ൻ​ഡ്​​ ഗ​വേ​ണ​ൻ​സ്​ സെ​ക്ട​ർ ആ​ക്ടി​ങ്​ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഫി​ക്രി പ​റ​ഞ്ഞു.

ക്ലി​നി​ക്ക​ൽ പ​രി​ശീ​ല​ന​ത്തി​ന്​ ഏ​കീ​കൃ​ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ഭാ​വി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ നി​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി സം​യോ​ജി​ത വി​ദ്യാ​ഭ്യ​സ​വും ആ​രോ​ഗ്യ സു​ര​ക്ഷ സം​വി​ധാ​ന​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​കു​പ്പി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ഈ ​നീ​ക്കം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Training for medical and nursing students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.