ഫോ​ക്ക​സ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ 2 ജേ​താ​ക്ക​ളാ​യ ഒ​യാ​സി​സ് അ​ൽ​ഐ​ൻ ടീം

ഫോ​ക്ക​സ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ 2; ഒയാ​സി​സ് അ​ൽ​ഐ​ൻ ജേ​താ​ക്ക​ൾ

ദു​ബൈ: ആ​വേ​ശം നി​റ​ഞ്ഞ ഫോ​ക്ക​സ് പ്രീ​മി​യ​ർ ലീ​ഗ് (എ​ഫ്.​പി.​എ​ൽ) സീ​സ​ൺ 2 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​യാ​സി​സ് അ​ൽ ഐ​ൻ ജേ​താ​ക്ക​ളാ​യി. ദു​ബൈ ഓ​ക്സ്ഫോ​ഡ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഷാ​ർ​ജ ഫാ​ൽ​ക്ക​ൻ​സി​നെ 6-3 എ​ന്ന സ്കോ​റി​നാ​ണ് ഒ​യാ​സി​സ് അ​ൽ​ഐ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​രു ടീ​മു​ക​ളും മൂ​ന്ന് ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ഒ​യാ​സി​സ് അ​ൽ​ഐ​ൻ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ഗോ​ളു​ക​ൾ കൂ​ടി ഷാ​ർ​ജ​യു​ടെ വ​ല​യി​ൽ എ​ത്തി​ച്ച​തോ​ടെ വി​ജ​യം ഉ​റ​പ്പി​ച്ചു. അ​ഫ്സ​ൽ (ഒ​യാ​സി​സ് അ​ൽ​ഐ​ൻ) ആ​ണ്​ മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ഷ​ബീ​ബ് (ഷാ​ർ​ജ ഫാ​ൽ​ക്ക​ൻ​സ്) മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യും ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യി ഷ​മ്മാ​സി (സ്ട്രൈ​ക്കേ​ഴ്സ് അ​ബൂ​ദ​ബി)​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും പ്ര​മു​ഖ​ർ വി​ത​ര​ണം ചെ​യ്തു.

എ.​ഐ.​കെ നൗ​ഷാ​ദ്, ഫോ​ക്ക​സ് സി.​ഇ.​ഒ ന​സീ​ൽ, സി.​ഒ.​ഒ ന​ബീ​ൽ, ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ സാ​ദി​ഖ് അ​ൽ​ഐ​ൻ, സി.​എ​ഫ്.​ഒ സാ​ദി​ഖ് ഷാ​ർ​ജ എ​ന്നി​വ​ർ​ക്കൊ​പ്പം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ നി​ഷാ​ദ്, ജാ​ഫ​ർ, സ​ക്കീ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ലീ​ഗി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും മെ​മ​ന്‍റോ​ക​ൾ ന​ൽ​കി.

Tags:    
News Summary - Focus Premier League Season 2; Oasis Al Ain are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.