‘എബിലിറ്റി ഫോക്കസ്ഡ് നോണ്‍-സ്റ്റോപ് എക്സ്ട്രാ ഓര്‍ഡിനറി എക്സലന്‍സ് കോണ്‍ക്ലേവ്’ ഐന്സ്റ്റീന് വേള്‍ഡ് റെക്കോഡ്സിന്റെ ലോക റെക്കോഡ് സ്വീകരിക്കുന്നു
അബൂദബി: ഐ.എസ്.സി വനിത വിഭാഗം അബൂദബിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച സംഗമത്തിന് ലോക റെക്കോഡ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ‘എബിലിറ്റി ഫോക്കസ്ഡ് നോണ്‍-സ്റ്റോപ് എക്സ്ട്രാ ഓര്‍ഡിനറി എക്സലന്‍സ് കോണ്‍ക്ലേവ്’ ആണ് റെക്കോഡ് നേട്ടത്തിന് കാരണമായത്.
ഐന്സ്റ്റീന് വേള്‍ഡ് റെക്കോഡ്സിന്റെ ലോക റെക്കോഡ് അംഗീകാരമാണ് പരിപാടിക്ക് ലഭിച്ചത്. ഫെബ്രുവരി ആറിന് നടന്ന സംഗമത്തില്‍ 250 ഭിന്നശേഷിക്കാരായ കുട്ടികളാണ് പങ്കെടുത്തത്.
ഐ.എസ്.സി അബൂദബി പ്രസിഡന്റ് ജയചന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി പി. സത്യബാബു, വൈസ് പ്രസിഡന്റ് വി.കെ ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റി, ഐ.ഡബ്ല്യു.എഫ് കണ്‍വീനര്‍ ഡോ. ശ്രീദേവി ശിവാനന്ദത്തിന്റെയും നേതൃത്വത്തിലുള്ള മികവുറ്റ ഏകോപനമാണ് ഈ ലോക റെക്കോഡ് നേട്ടത്തിന് സഹായിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.