കുവൈത്താത്ത് ലുലുവിൽ ആരംഭിച്ച റമദാൻ സൂഖ് അബൂദബി ഫെഡറൽ നാഷനൽ കൗൺസിൽ മുൻ അംഗം ഡോ. ശൈഖ് സലിം ബൽ റക്കാദ് അൽ അമീരി ഉദ്ഘാടനം ചെയ്യുന്നു
അൽഐൻ: അൽഐനിലെ കുവൈത്താത്തിലെ ലുലു ഹൈപ്പർമാർക്കറ്റിൽ റമദാൻ സൂഖിന് തുടക്കം. അബൂദബി ഫെഡറൽ നാഷനൽ കൗൺസിൽ മുൻ അംഗം ഡോ. ശൈഖ് സലിം ബൽ റക്കാദ് അൽ അമീരി റമദാൻ സൂഖിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അൽഐൻ ലുലു റീജനൽ ഡയറക്ടർ ഷാജി ശംസുദ്ദീൻ, റീജനൽ മാനേജർ ഉണ്ണികൃഷ്ണൻ, കൊമേഴ്സ്യൽ എക്സിക്യൂട്ടിവ് സുരേഷ്, ജനറൽ മാനേജർ ഫിറോസ് ബാബു, പബ്ലിക് റിലേഷൻ മാനേജർ മുഹമ്മദ് ഉമ്മർ, ബയിങ് മാനേജർ നൗഷാദ്, അസി. ബയിങ് മാനേജർ മുജീബ് റഹ്മാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പെരുന്നാൾവരെ നീണ്ടുനിൽക്കുന്ന സൂഖിൽ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന അവശ്യവസ്തുക്കൾ പ്രത്യേക ഓഫറിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.