അബൂദബി: തെറ്റിദ്ധരിപ്പിക്കുന്ന തൊഴില്‍ പരസ്യം ഇന്‍സ്റ്റഗ്രാമിലൂടെ നല്കി പണംതട്ടിയ യുവതി പരാതിക്കാരന് 7000 ദിര്‍ഹം നല്‍കണമെന്ന് ഉത്തരവിട്ട് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റിവ് ക്ലെയിംസ് കോടതി. ഇതിനു പുറമെ നഷ്ടപരിഹാരമായി ഏഴായിരം ദിര്‍ഹം കൂടി നല്‍കാനും കോടതി ഉത്തരവിട്ടു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റിലൂടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാക്കുനല്‍കിയായിരുന്നു പ്രതി പരാതിക്കാരനില്‍ നിന്ന് പണം കൈപ്പറ്റിയത്. താന്‍ ഗാര്‍ഹിക തൊഴില്‍ റിക്രൂട്ട്മെന്റ് രംഗത്താണ് ജോലി ചെയ്യുന്നതെന്നും പ്രതി പരാതിക്കാരനെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇന്‍സ്റ്റഗ്രാമിലെ പരസ്യം കണ്ടാണ് പരാതിക്കാരന് പ്രതിയെ ബന്ധപ്പെട്ടത്.
ജോലി ഉറപ്പുനല്‍കിയ പ്രതി പ്രതിഫലമായി 7000 ദിര്‍ഹം മുന്‍കൂറായി വാങ്ങി. പ്രതിയുടെ അക്കൗണ്ടിലേക്കായിരുന്നു പരാതിക്കാരന് പണം അയച്ചുനല്‍കിയത്. പണം നല്കിയ ശേഷം ജോലി നല്‍കുകയോ പണം തിരിച്ചുനല്‍കുകയോ ചെയ്തുമില്ല. ഇതോടെ യുവാവ് സിവില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ജോലി വാഗ്ദാനം നല്കിയതിന്റെയും പണം അയച്ചുനല്കിയതിന്റെയും തെളിവുകളും വാട്സ്ആപ് ചാറ്റുകളും യുവാവ് കോടതിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് കോടതി പ്രതിയോട് യുവാവില്‍നിന്ന് വാങ്ങിയ 7000 ദിര്‍ഹമും നഷ്ടപരിഹാരമായി 7000 ദിര്‍ഹമും ഇതിനു പുറമേ കോടതിച്ചെലവും നല്കാന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.