ദുബൈ: കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവും പാനൂർ മുനിസിപ്പാലിറ്റിയിലെ മുൻ കൗൺസിലറും മലബാർ സി.എച്ച് സെന്റർ സെക്രട്ടറിയുമായ എൻ.എ. കരീമിന്റെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുശോചിച്ചു.
സംഘടനാ രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും ആത്മാർഥമായ ഇടപെടലുകൾ നടത്തി, എല്ലാവരെയും ചേർത്തുപിടിച്ച സൗമ്യനായ നേതാവായിരുന്നു അദ്ദേഹം എന്ന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ കാവിൽ എന്നിവർ അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികളായ നജീബ് തച്ചംപൊയിൽ, ഇസ്മായിൽ ചെരുപ്പേരി, തെക്കയിൽ മുഹമ്മദ്, ടി.എൻ അഷ്റഫ്, മൊയ്തീൻ കോയ ഹാജി, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹകീം മാങ്കാവ്, വി.കെ.കെ റിയാസ്, മൂസ കൊയമ്പ്രം, ഷംസു മാതോട്ടം തുടങ്ങിയവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.