റാ​സ​ല്‍ഖൈ​മ​യി​ലെ മ​ഴ​യെ തു​ട​ർ​ന്ന്​ മ​ല​മു​ക​ളി​ൽ​നി​ന്ന്​ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്നു

മ​ഴ​യി​ല്‍ അ​ഴ​ക് വി​രി​ച്ച് പ​ര്‍വ​ത​നി​ര​ക​ള്‍

റാ​സ​ല്‍ഖൈ​മ: രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ ല​ഭി​ച്ച മ​ഴ​യി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ലെ പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ള്‍ക്ക് പു​തു​ജീ​വ​ന്‍ ന​ല്‍കി. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍ന്ന് ജെ​യ്സ് ഉ​ള്‍പ്പെ​ടു​ന്ന ഹ​ജ്​​ര്‍ പ​ര്‍വ​ത​നി​ര​ക​ളു​ടെ അ​ടി​വാ​ര​ത്തി​ല്‍ നീ​ര്‍ച്ചാ​ലു​ക​ള്‍ സ​ജീ​വ​മാ​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നു. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം ശ​രി​വെ​ച്ചു​കൊ​ണ്ട് ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച 4:30ഓ​ടെ​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ മ​ഴ ല​ഭി​ച്ച​ത്. പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചെ​റി​യ തോ​തി​ലാ​ണ് മ​ഴ ല​ഭി​ച്ച​ത്. മ​ല​നി​ര​ക​ളി​ല്‍ ക​ന​ത്ത മ​ഴ​ക്കൊ​പ്പം ഇ​ടി​മി​ന്ന​ലും അ​നു​ഭ​വ​പ്പെ​ട്ടു.

സ്റ്റോം ​സെ​ന്‍റ​ര്‍ പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ലും ചി​ത്ര​ങ്ങ​ളി​ലും റാ​സ​ല്‍ഖൈ​മ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ പെ​യ്യു​ന്ന​തും ജ​ബ​ല്‍ ജെ​യ്സി​ല്‍ രൂ​പ​പ്പെ​ട്ട നീ​ര്‍ച്ചാ​ലും ദൃ​ശ്യ​മാ​ണ്. മ​ഴ​യി​ല്‍ ദേ​ശാ​ട​ന പ​ക്ഷി​ക​ള്‍ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്‍പ്പെ​ടെ സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത് പ്ര​കൃ​തി ആ​സ്വാ​ദ​ക​രു​ടെ മ​നം നി​റ​ച്ചു. ജെ​യ്സ് മ​ല​നി​ര​ക​ളി​ല്‍ താ​പ​നി​ല 10 ഡി​ഗ്രി സെ​ല്‍ഷ്യ​സ് വ​രെ താ​ഴു​ക​യും പ​ര​മാ​വ​ധി 15 ഡി​ഗ്രി വ​രെ ഉ​യ​രു​ക​യും ചെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു. റാ​സ​ല്‍ഖൈ​മ​യി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​പ​നി​ല 28 ഡി​ഗ്രി സെ​ല്‍ഷ്യ​സും കു​റ​ഞ്ഞ​ത് 18 ഡി​ഗ്രി​യാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Tags:    
News Summary - The mountains are covered in mud in the rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.