അബൂദബി: 30000 അടി ഉയരത്തിൽ പൂജ്യം ഗ്രാവിറ്റിയിൽ പറന്ന് യു.എ.ഇ വിദ്യാർഥികൾ. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആർ.എസ്.സി) തെരഞ്ഞെടുത്ത 20 വിദ്യാർഥികളാണ് യു.എസിലെ ഒാർലാൻഡോ സീറോ ഗ്രാവിറ്റി കോർപറേഷെൻറ വെയ്റ്റ്ലെസ് റിസർച്ച് ലാബ് സംഘടിപ്പിക്കുന്ന പ്രോജക്ടിൽ പെങ്കടുക്കുന്നത്. പ്രത്യേകമായി തയാറാക്കിയ ബോയിങ് 727 വിമാനത്തിലാണ് പറക്കൽ. പദ്ധതിയിലേക്ക് 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികളിൽനിന്ന് 2018 മേയ് മുതൽ ജൂലൈ വരെയാണ് എം.ബി.ആർ.എസ്.സി അപേക്ഷ ക്ഷണിച്ചിരുന്നത്.
അപേക്ഷകരിൽനിന്ന് യോഗ്യരായ 20 പേരെയാണ് തെരഞ്ഞെടുത്തത്. ദേശീയ ബഹിരാകാശ പദ്ധതികളിൽ പങ്കാളികളാകുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അവസരവും എം.ബി.ആർ.എസ്.സി നഷ്ടപ്പെടുത്തില്ലെന്ന് മാർസ് 2117 പ്രോജക്ട് മാനേജർ അദ്നാൻ ആൽ റഇൗസ് പറഞ്ഞു. ദേശീയ നയങ്ങളിലും ബഹിരാകാശ സംരംഭങ്ങളിലും സേവനം ചെയ്യുന്നതിന് യുവാക്കളെ തയാറാക്കുകയും അവർക്ക് പരിശീലനം നൽകുകയുമാണ് നമ്മുടെ ബഹിരാകാശ പദ്ധതികളുടെ ലക്ഷ്യം. 2117ൽ ചൊവ്വയിൽ ആദ്യ മനുഷ്യ വാസസ്ഥലം നിർമിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മാർസ് 2117 പ്രോജക്ടും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.