ഷാർജ: കോംബോ ഡീൽ ഡോട്ട് കോം വഴി കമോൺ കേരള ടിക്കറ്റ് എടുക്കുന്നവർക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് യു.എ.ഇയിലെ പ്രമുഖ യാത്ര സേവന ദാതാക്കളായ സ്മാർട്ട് ട്രാവൽ. തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്കാണ് വിവിധ ടൂർ പാക്കേജുകളും സൗജന്യ റിട്ടേൺ ടിക്കറ്റുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ജോർദാനിൽ രണ്ട് രാത്രി ചെലവഴിക്കാവുന്ന ഹോളിഡേ പാക്കേജാണ് ഇതിൽ ഏറ്റവും ആകർഷകമായ ഓഫർ. 45,00 ദിർഹം ചെലവ് വരുന്ന ടൂർ പാക്കേജാണ് തികച്ചും സൗജന്യമായി നൽകുന്നത്. ഇത് കൂടാതെ 4000 ദിർഹം ചെലവ് വരുന്ന, രണ്ട് രാത്രികൾ ഉൾപ്പെടുന്ന ക്രൂസ് പാക്കേജും 5000 ദിർഹമിന്‍റെ സൗജന്യ റിട്ടേൺ ടിക്കറ്റും സ്മാർട്ട് ട്രാവൽ ഓഫർ ചെയ്യുന്നുണ്ട്. സ്മാർട്ട് ട്രാവലിന്‍റെ ഓഫിസിൽ വെച്ച് നടക്കുന്ന റാഫിൾ ഡ്രോയിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക.
ഈ മാസം ഏഴ്,എട്ട്,ഒമ്പത് തീയതികളിലാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ സംസ്കാരിക, വിനോദ, വിജ്ഞാന മേളയായ കമോൺ കേരള അരങ്ങേറുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ നീളുന്ന നിരവധി ആഘോഷ പരിപാടികളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. മലയാളികളുടെ പ്രിയ താരങ്ങളായ നിവിൽ പോളി, പാർവതി തിരുവോത്ത് എന്നിവർ പരിപാടിയിൽ അതിഥികളായെത്തുന്നുണ്ട്. ഒപ്പം തട്ടുപൊളിപ്പൻ പാട്ടുകളുമായി യുവ ഗായക സംഘവും മൂന്നു ദിനവും പാട്ടിന്‍റെ പാലാഴി തീർക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന വിനോദവും വിജ്ഞാനവും ഉൾപ്പെടുന്ന നിരവധി പ്രോഗ്രാമുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.