ദുബൈ: ലോക ഫുട്ബാൾ മാമാങ്കത്തെ വരവേറ്റ് യൂത്ത് ഇന്ത്യ ക്ലബ് യു.എ.ഇ സംഘടിപ്പിക്കുന്ന മൂന്നാമത് 'യിഫ' വേൾഡ്കപ്പ് ഫുട്ബാൾ ടൂർണമെന്റ് ശനിയാഴ്ച വൈകീട്ട് ഏഴിന് അജ്മാനിലെ ക്വാട്റോ സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ അരങ്ങേറും. 12 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ടീമുകൾ കളത്തിലിറങ്ങുക. ഖത്തർ, അര്‍ജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ജർമനി, ബെൽജിയം, പോർച്ചുഗൽ, സൗദി അറേബ്യ, ക്രോയേഷ്യ, ഫ്രാൻസ്, സെനഗൽ, സ്പെയിൻ തുടങ്ങിയ ടീമുകൾക്കുവേണ്ടി യൂത്ത് ഇന്ത്യയുടെ കീഴിലുള്ള വിവിധ ക്ലബുകൾ ബൂട്ടണിയും. ഖത്തറിലെ ലോകകപ്പ് വേദികളായ ലുസൈൽ, അൽ ബെയ്ത്, അൽ ജനൂബ് സ്റ്റേഡിയങ്ങളുടെ നാമധേയത്തിൽ മൂന്ന് ഗ്രൗണ്ടുകളിലായി മത്സരം നടക്കും.
ഇഷ്ടടീമുകളെ പിന്തുണക്കാൻ ആരവങ്ങളുമായി യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലെ ഫുട്ബാൾ ആരാധകൻ അജ്മാനിലെ സ്റ്റേഡിയത്തിൽ എത്തിച്ചേരുമെന്ന് സംഘാടകര്‍ അറിയിച്ചു. 'യിഫ' സ്പോര്‍ട്സ് ക്ലബും മേക്കേഴ്സ് മീഡിയ ഇവന്റ്സ് ഓർഗനൈസേഴ്സും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.