Posted On
date_range Updated On
date_range എ.ഡി.സി.ബി ആപ്പിലും പ്ലാറ്റ്‌ഫോമുകളിലും സാങ്കേതിക പ്രശ്‌നം
അബൂദബി: തങ്ങളുടെ ചില പ്ലാറ്റ്‌ഫോമുകളിലും മൊബൈല്‍ ആപ്പുകളിലും സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക് (എ.ഡി.സി.ബി) അറിയിച്ചു. ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ആമസോണ്‍ ക്ലൗഡിന്‍റെ ബഹ്റൈനിലെ എ.ഡബ്ല്യു.എസ് (ആമസോണ്‍ വെബ് സര്‍വീസസ്) ഡാറ്റാസെന്‍ററുകളുടെ പ്രവര്‍ത്തനം താറുമാറായതും യു.എ.ഇയിലെ ഊര്‍ജ, കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ നേരിട്ടതുമാണ് ഇതിനു കാരണമായതെന്നാണ് വിവരം.
അതേസമയം ബാങ്കിന്‍റെ ഭാഗത്തു നിന്ന് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, തകരാർ യു.എ.ഇയിലെ ആമസോൺ വെബ്സർവീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ചീളുകൾ പതിച്ച് ഡാറ്റസെന്ററിന് കേടുപറ്റി. പ്രശ്നം പരിഹരിക്കാൻ ഒരു ദിവസം കൂടി എടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.