മൂന്നാമത് ‘യിഫ’ ഫാൻസ് ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ ‘സെനഗൽ’ ടീമംഗങ്ങൾ
ദുബൈ: യൂത്ത് ഇന്ത്യ ക്ലബ് യു.എ.ഇ സംഘടിപ്പിച്ച മൂന്നാമത് 'യിഫ' ഫാൻസ് ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ സെനഗൽ ചാമ്പ്യന്മാരായി.
ഖത്തർ, അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ജർമനി, ബെൽജിയം, പോർചുഗൽ, സൗദി അറേബ്യ, ഫ്രാൻസ്, സ്പെയിൻ തുടങ്ങി 12 രാജ്യങ്ങളെ പ്രതിനിധീകരിച്ച് യൂത്ത് ഇന്ത്യ ക്ലബിന് കീഴിലുള്ള ടീമുകളാണ് കളത്തിലിറങ്ങിയത്. ഫൈനലിൽ ക്രൊയേഷ്യയായിരുന്നു സെനഗലിന്റെ എതിരാളികൾ. ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസ് ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി മൂന്നാംസ്ഥാനം നേടി.
ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് പ്ലെയർ, ടോപ് സ്കോറർ, ട്രോഫികൾ യഥാക്രമം ശിഹാബ് (സെനഗൽ), ശംസുദ്ദീൻ (സെനഗൽ) ഹംദാൻ (ബ്രസീൽ) എന്നിവർ നേടി. അജ്മാനിലെ ക്വാട്ട്റോ സ്പോർട്സ് സെന്റർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ഗോൾഡ് എഫ്.എം റേഡിയോ വാർത്ത അവതാരകൻ വി.എസ്. അരുൺ ഉദ്ഘാടനം ചെയ്തു. ആയിഷ (ഫുഡ് എ.ടി.എം), മീഡിയവൺ എക്സിക്യൂട്ടിവ് മെംബര്‍ മുബാറക് അബ്ദുറസാഖ്, പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സവാദ് തുടങ്ങിയവർ ആശംസ നേർന്നു.
യൂത്ത് ഇന്ത്യ യു.എ.ഇ പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി മുഹമ്മദ് ഫർഹാൻ, ക്ലബ് കൺവീനര്‍ അനീസ് അലിയാർ തുടങ്ങിയവർ ട്രോഫികൾ വിതരണംചെയ്തു. യിഫ സ്പോർട്സ് ക്ലബും മേയ്ക്കേഴ്സ് മീഡിയ ഇവന്റ്സ് ഓർഗനൈസേഴ്സും ചേർന്നായിരുന്നു സംഘാ
ടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.