അബൂദബി: തുടർ ചികിത്സക്കായി അബൂദബി ബുർജീൽ ആശുപത്രിയിലെത്തിച്ച ഇമാൻ അഹമദിന്​ ഡോക്​ടർമാരും നഴ്​സുമാരും നൽകുന്നത്​ സ്​നേഹോഷ്​മളമായ പരിചരണം. ആശുപത്രിയിലെത്തിയ വ്യാഴാഴ്​ച രാത്രി ഇമാൻ നന്നായി ഉറങ്ങിയതായി ഡോക്​ടർമാർ പറഞ്ഞു. തന്നെ പരിചരിക്കുന്ന ഡോക്​ടർമാരോടും നഴ്​സുമാരോടും കൈ വീശിക്കാണിക്കുന്ന അവരുടെ മുഖത്ത്​ പ്രത്യാശ പ്രകടമാണ്​. 

ലോകത്തെ ഏറ്റവും തൂക്കക്കൂടുതലുള്ള സ്​ത്രീയായിരുന്ന ഇമാൻ മുംബൈ സെയ്​ഫി ആശുപത്രിയിലെ ബാരിയാട്രിക്​ ശസ്​ത്രക്രിയക്ക്​ ശേഷം തുടർ ചികിത്സക്കായാണ്​ അബൂദബിയിലെത്തിയത്​. തുടർ പരിശോധനകളും നിരീക്ഷണങ്ങളും ആശുപത്രി അധികൃതർ നടത്തുന്നുണ്ട്​. 20 മെഡിക്കൽ വിദഗ്​ധരടങ്ങുന്ന സംഘമാണ്​ ഇമാ​​​​െൻറ ചികിത്സയുടെ കാര്യങ്ങൾ നോക്കുന്നത്​. പരിശോധന ഫലങ്ങൾ വരാൻ ഏതാനും ദിവസങ്ങൾ എടുക്കുമെന്നാണ്​ ഡോക്​ടർമാർ അറിയിക്കുന്നത്​. ചികിത്സ പൂർത്തിയാകാൻ സമയമെടുക്കുമെന്നും ഡോക്​ടർമാർ കരുതുന്നു. പ്രമേഹത്തിനും പൊണ്ണത്തടിക്കുമുള്ള ചികിത്സയിലൂടെ ഇമാനെ സാധാരണ ജീവിതത്തിലേക്ക്​ മടക്കിക്കൊണ്ടുവരാനാണ്​ ഡോക്​ടർമാരുടെ ശ്രമം.

Tags:    
News Summary - World's heaviest woman admitted to hospital in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.