ഷാർജ: കാത്തുകാത്തിരുന്ന തണുപ്പുകാലം ഇങ്ങെത്തിക്കഴിഞ്ഞു. ഷോപ്പിങ് മാളുകളിൽ ശീതക ാല സാമഗ്രികൾ നിറഞ്ഞു. സ്വദേശി കുടുംബങ്ങളും വിദേശി കുടുംബങ്ങളും മരുഭൂമിയിൽ തമ്പടി ച്ച് ശൈത്യം ആഘോഷിച്ചു തുടങ്ങി. ആഘോഷങ്ങളുടെ നാടായ യു.എ.ഇയുടെ സംസ്കാരത്തിെൻറ ഭാഗമാണിത്. നിയമങ്ങൾ പാലിച്ചുകൊണ്ടുള്ള എന്ത് ഉല്ലാസങ്ങൾക്കും പൂർണ പിന്തുണയും സൗകര്യവുമാണ് രാജ്യം അനുവദിക്കുന്നത്.
എന്നാൽ, പരിസ്ഥിതിയെ നോവിച്ചുകൊണ്ട് ഒരാഘോഷവും ഇവിടെ സമ്മതിക്കില്ല എന്ന് ഒാർമവേണം. മരുഭൂമിയിലും വനപ്രദേശങ്ങളിലും മാലിന്യം, ഭക്ഷണത്തിെൻറ ബാക്കി, ബാർബിക്യൂ അവശിഷ്ടങ്ങൾ എന്നിവ നിക്ഷേപിച്ചാൽ 2000 ദിർഹം പിഴ നൽകേണ്ടിവരും. വന്യമൃഗങ്ങളെ വേട്ടയാടുകയോ മുറിവേൽപ്പിക്കുകയോ അവയുടെ താമസസ്ഥലം നശിപ്പിക്കുകയോ ഒക്കെ ചെയ്യുന്നത് 10000 ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
മരുഭൂമിയിൽ ക്യാമ്പിങ്ങിനു പോകുേമ്പാൾ
രാത്രി മരുഭൂമിയിലും പാർക്കിലുമെല്ലാം തമ്പടിക്കുന്നവർ ബാർബിക്യൂ ചുടുന്നത് പതിവാണ്. അത് നല്ല രസമുള്ള കാര്യവുമാണ്. പക്ഷേ ഒന്നു രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. പാകം ചെയ്യൽ കഴിഞ്ഞാൽ കനൽ വെള്ളമുപയോഗിച്ച് കെടുത്തണം. അതിൽ നിന്ന് ചൂട് വിട്ടുപോകുന്നതുവരെ കാത്തുനിൽക്കുക. പ്രത്യേകം ഒരു കവറിൽ അത് നിറച്ച് സുരക്ഷിതമായ, അനുവദനീയമായ സ്ഥലത്ത് നിക്ഷേപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.