അബൂദബി: േലാക ൈവഫൈ ദിനം പ്രമാണിച്ച് ഇന്ന് വൈഫൈ യു.എ.ഇ സേവനം പത്തിരട്ടി വരെ കൂടുതൽ വേഗത്തിൽ. ഇൗദുൽ ഫിത്വർ കഴിയും വരെ ഒരാഴ്ച ഇൗ സേവനം ലഭ്യമാവും. രാജ്യത്തെ 400 ലേറെ സ്ഥലങ്ങളിലാണ് സൗജന്യ സേവനം ലഭിക്കുക. ദാന വർഷവും സ്മാർട്ട് നഗര സങ്കൽപ്പവും മുൻ നിർത്തി ജനങ്ങളുടെ സന്തോഷവും ആശയ വിനിമയ സൗകര്യവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് സൗജന്യ വൈഫൈ നൽകുന്നതെന്ന് ഡു വൈസ് പ്രസിഡൻറ് ജിഹാദ് തയാറ പറഞ്ഞു. ദുബൈ മെട്രോ, ട്രാം, ഇമ്മാർ ഡൗൺ ടൗൺ, അൽ െഎൻ മാൾ, അൽ നഇൗം മാൾ, അൽ നഇൗംസിറ്റി സെൻറർ, മറീന മാൾ, ലുലു മാൾ, സഹാറ സെൻറർ, ദുബൈ മാൾ, വാഫി മാൾ തുടങ്ങിയ ഷോപ്പിംഗ് കേന്ദ്രങ്ങളിലും സൗജന്യ സേവനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.