വിമാനയാത്രക്കാർ ലഗേജിലും ഹാൻഡ് ബാഗിലും സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് ദുബൈ വിമാനത്താവളം അധികൃതർ. യാത്രക്കാർക്ക് ഓർമപ്പെടുത്തൽ എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിലൂടെ പട്ടിക പ്രസിദ്ധീകരിച്ചത്.
നിർദേശങ്ങൾ
• മൊബൈൽ ഫോൺ, പഴ്സ്, വാച്ച്, താക്കോൽ പോലുള്ളവ കൈയിൽ കരുതുന്ന ഹാൻഡ് ബാഗിൽ സൂക്ഷിക്കുക
• ലാപ്ടോപ് പ്രത്യേക ബാഗിൽ സൂക്ഷിക്കുന്നതാവും ഉചിതം. ഇവ വിമാനത്താവളത്തിൽ സ്കാൻ ചെയ്യുമ്പോൾ പ്രത്യേക ട്രേയിൽ വെക്കുക
• ബെൽറ്റിന്റെ ബക്ക്ൾ, ലോഹങ്ങൾ ഉപയോഗിച്ച് നിർമിച്ചതാണെങ്കിൽ ഇവ അഴിച്ച് പ്രത്യേക ട്രേയിൽ വെക്കണം
• ഹീലുള്ള ചെരിപ്പുകളും ട്രേയിൽ വെക്കണം
• ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ കാണാവുന്ന, തുറന്ന് അടക്കാവുന്ന രീതിയിലാക്കി ഹാൻഡ് ബാഗിൽ സൂക്ഷിക്കുക. 100 മില്ലി ലിറ്ററിൽ കൂടരുത്. മരുന്ന്, കുട്ടികളുടെ പാൽ, ഭക്ഷണം പോലുള്ളവക്ക് ഇളവുണ്ട്
അനുവദനീയമായതും അല്ലാത്തതും
• 0.3 ഗ്രാമിൽ കവിയാത്ത ലിഥിയം ബാറ്ററികൾ അനുവദനീയമാണ്. 2.7 ഡബ്ല്യു.എച്ചിൽ കവിയരുത്. ചെക്ക് ഇൻ ബാഗേജുകളിൽനി ന്ന് ബാറ്ററികൾ ഒഴിവാക്കണം. ഇവ ചെക്ക് ഇൻ കാബിനുകളിൽ കാണിക്കുകയും ചെയ്യണം
• അവയവങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ വിഷരഹിതവും തീപിടിക്കാത്തതുമായ ഗാസ് സിലിണ്ടറുകൾ അനുവദിക്കും.
• ഹൈഡ്രോകാർബൺ ഗ്യാസ് കാട്രിഡ്ജ് അടങ്ങിയ ഹെയർ സ്റ്റൈലിങ് ഉപകരണങ്ങൾ ഒരെണ്ണം കരുതാം. എന്നാൽ, ഇത് വിമാന ത്തിനുള്ളിൽ ഉപയോഗിക്കരുത്. ഹെയർ സ്റ്റൈലിങ് ഉപകരണങ്ങൾക്കുള്ള സ്പെയർ ഗ്യാസ് കാട്രിഡ്ജുകൾ അനുവദിക്കില്ല.
• കൈയിൽ കരുതാവുന്ന ഇലക്ട്രോണിക് വസ്തുക്കളിലെ ലിഥിയം ബാറ്ററികൾ അനുവദനീയമാണ്.
മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്, കാമറ തുടങ്ങിയവ ഉദാഹരണം. ഇത്തരത്തിലുള്ള 15 ഉപകരണങ്ങളിൽ കൂടുതൽ ഒരാൾ ക്ക് അനുവദിക്കില്ല.
കൂടുതൽ ശേഷിയുള്ള ബാറ്ററികളുള്ള ഉപകരണങ്ങളും അനുവദനീയമല്ല.
• പെർഫ്യൂം, ഹെയർ സ്പ്രേ, ആൽക്കഹോൾ അടങ്ങിയ മരുന്ന് തുടങ്ങിയവ കൊണ്ടുപോകാം.
• മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജൻ, സിലിണ്ടറുകൾ എന്നിവ ഉപയോഗിക്കാം. സിലിണ്ടറുകൾ അഞ്ച് കിലോ യിൽ കൂടരുത്
• ബാറ്ററികളും പവർബാങ്കും ഹാൻഡ് ബാഗിലാണ് സൂക്ഷിക്കേണ്ടത്
• കാമറ, ഫോൺ, ലാപ് ടോപ് തുടങ്ങിയവയും ഹാൻഡ് ബാഗിൽ സൂക്ഷിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.