ദുബൈ: തിരുവനന്തപുരം ജില്ലയിലെ വേങ്ങോട് പ്രവാസി കൂട്ടായ്മയുടെ (വി.പി.കെ) ഏഴാമത് വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ‘വി.പി.കെ ഓണപ്പൊലിമ 2025’എന്ന പേരിൽ സെപ്റ്റംബർ 28ന് ഖിസൈസിലെ സ്പോർട്സ് സ്റ്റാർ റസ്റ്റാറന്റിലായിരുന്നു ആഘോഷം.
ഗോൾഡ് എഫ്.എം ന്യൂസ് എഡിറ്റർ തൻസി ഹാഷിർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് താജിർ അധ്യക്ഷത വഹിച്ചു.
മീഡിയവൺ എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ മുഖ്യ പ്രഭാഷണം നടത്തി. കൂട്ടായ്മ രക്ഷാധികാരി ജാസിം സ്വാഗതവും ട്രഷറർ ഫിറോസ് നന്ദിയും പറഞ്ഞു. നോർക്ക റൂട്സിന്റെ പ്രവാസികൾക്ക് വേണ്ടിയുള്ള പുതിയ ഇൻഷുറൻസ് പരിരക്ഷയായ നോർക്ക കെയറിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ തൻസി ഹാഷിർ അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു. തുടർന്ന് 25 വർഷത്തിന് മുകളിൽ പ്രവാസ ജീവിതം നയിച്ച കൂട്ടായ്മ അംഗങ്ങളായ നൗഷാദ്, റിയാസ് എന്നിവരെ ആദരിച്ചു. ഓണവുമായി ബന്ധപ്പെട്ട കലാ, കായിക മത്സരങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.