അബൂദബി: അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സെഹ) മുഷ്രിഫ് മാളിൽ പുതിയ രോഗം തടയൽ, പരിശോധന കേന്ദ്രം ആരംഭിച്ചു. അതിവേഗ മെഡിക്കൽ സേവനവും സ്ഥിരമായ വിസ സ്ക്രീനിങ് സേവനവും ഈ കേന്ദ്രത്തിൽ ലഭ്യമാണ്.
നിലവിൽ സെഹക്ക് 12 രോഗം തടയൽ, വിസ സ്ക്രീനിങ് കേന്ദ്രങ്ങളുണ്ടെന്ന് അറിയിച്ച ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസ് സി.ഇ.ഒ ഡോ. നൂറ അൽ ഗയ്തി താമസക്കാർ സ്ഥിരമായി സന്ദർശിക്കുന്ന ഇടങ്ങളിൽ വിസ സ്ക്രീനിങ് അതിവേഗം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ കേന്ദ്രം തുറന്നതെന്ന് കൂട്ടിച്ചേർത്തു.
മാളിൽ ഷോപ്പിങ്ങിനെത്തുമ്പോഴോ കുടുംബവുമായി സമയം ചെലവിടാൻ എത്തുമ്പോഴോ വിസ സ്ക്രീനിങ് നടത്താൻ കഴിയുമെന്ന് ആംബുലേറ്ററി ഹെൽത്ത് കെയർ ചീഫ് ക്ലിനിക്കൽ ഓഫിസർ ഡോ. ഉമർ അൽ ഹാഷ്മി പറഞ്ഞു. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്താൽ മൊബൈലിൽ എസ്.എം.എസായി ടോക്കൺ നമ്പർ ലഭിക്കും. അതിനാൽ ഈ സമയം അവർക്ക് മാളിൽ ചെലവിടാം.
ഊഴമാകുമ്പോൾ വീണ്ടും അറിയിപ്പ് ലഭിക്കും. അപ്പോൾ വന്നാൽ മതിയാകും. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ രാത്രി ഏഴു വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. dpsc.seha.ae എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരം ലഭ്യമാണ്. സെഹ വിസ സ്ക്രീനിങ് മൊബൈൽ ആപ് മുഖേനയും അപ്പോയിൻമെന്റ് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.