വി​ദ്യ ച​ന്ദ്ര​െൻറ കൊ​ല​പാ​ത​കം: ഭ​ർ​ത്താ​വി​െൻറ ജീ​വ​പ​ര്യ​ന്തം പ​ത്തു​ വ​ർ​ഷ​മാ​യി ചു​രു​ക്കി

ദു​ബൈ: ദു​ബൈ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​െൻറ ജീ​വ​പ​ര്യ​ന്തം പ​ത്തു​​വ​ർ​ഷം ത​ട​വാ​യി ഇ​ള​വു​​ചെ​യ്​​തു. കൊ​ല്ലം തി​രു​മു​ല്ല​വാ​രം പു​ന്ന​ത്ത​ല അ​നു​ഗ്ര​ഹ​യി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​െ​ട മ​ക​ൾ സി. ​വി​ദ്യ ച​ന്ദ്ര​​നെ (40) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി യു​ഗേ​ഷി​െൻറ (43) ത​ട​വു​​ശി​ക്ഷ​യി​ലാ​ണ്​ ദു​ബൈ അ​പ്പീ​ൽ കോ​ട​തി ഇ​ള​വു​​ന​ൽ​കി​യ​ത്. ത​ട​വി​നു​ശേ​ഷം നാ​ടു​ക​ട​ത്തും. പ്ര​തി​യു​ടെ കു​ടും​ബ സാ​ഹ​ച​ര്യ​ങ്ങ​ളും പെ​ൺ​മ​ക്ക​ൾ അ​നാ​ഥ​രാ​കു​ന്ന​തും വി​ല​യി​രു​ത്തി​യാ​ണ്​ ഇ​ള​വ്​ ന​ൽ​കി​യ​ത്. 2019 സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ്​ സം​ഭ​വം. അ​ൽ​ഖൂ​സി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ അ​ക്കൗ​ണ്ട്​​സ്​ വി​ഭാ​ഗ​ത്തി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന വി​ദ്യ​യെ അ​വി​ടെ​​നി​ന്ന്​ വി​ളി​ച്ചി​റ​ക്കി​ക്കൊ​ണ്ടു​പോ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

16 വ​ർ​ഷം​മു​മ്പ്​​ വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ത​മ്മി​ലു​ള്ള കു​ടും​ബ അ​സ്വാ​ര​സ്യ​മാ​ണ്​ കൊ​ല​യി​ലേ​ക്ക്​ ന​യി​ച്ച​ത്. ഭാ​ര്യ​യു​ടെ മേ​ലു​ണ്ടാ​യ സം​ശ​യ​മാ​ണ്​ കു​ടും​ബം ത​ക​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ഇ​തി​നു​പു​റ​മെ, വി​ദ്യ അ​റി​യാ​തെ അ​വ​രു​ടെ സ്വ​ത്ത്​ പ​ണ​യം​വെ​ച്ച്​ യു​ഗേ​ഷ്​ പ​ത്തു​ ല​ക്ഷം രൂ​പ വാ​യ്​​​പ​യെ​ടു​ത്തി​രു​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. ഈ ​ക​ടം തീ​ർ​ക്കാ​നാ​ണ്​ വി​ദ്യ ഗ​ൾ​ഫി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന്​ ഒ​രു​മാ​സം മു​മ്പ്​​ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ യു.​എ.​ഇ​യി​ലെ​ത്തി​യ യു​ഗേ​ഷ്​ മൂ​ന്നു​ ത​വ​ണ വി​ദ്യ​യെ ക​ണ്ടി​രു​ന്നു. മൂ​ന്നാം ത​വ​ണ ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ൾ വി​ദ്യ​യെ വി​ളി​ച്ചി​റ​ക്കി കാ​ർ പാ​ർ​ക്കി​ങ്ങി​ലെ​ത്തി. തു​ട​ർ​ന്ന്​ ന​ട​ന്ന ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക​ത്തി​യെ​ടു​ത്ത്​ കു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സം​ഭ​വ സ്​​ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഇ​യാ​ളെ ജ​ബ​ൽ അ​ലി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ്​ വി​ധി​ച്ചു. ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ്​ ശി​ക്ഷ ഇ​ള​വ്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. 10, 11 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ര​ണ്ടു മ​ക്ക​ളു​ണ്ട്. അ​നാ​ഥ​രാ​യ ഇ​വ​രു​ടെ ഭാ​വി കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ്​ ശി​ക്ഷ​യി​ൽ ഇ​ള​വു​​ന​ൽ​കി​യ​ത്.

Tags:    
News Summary - Vidya Chandra's murder: Husband's life sentence reduced to 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.