ലോക തൊഴിലാളി ദിനത്തിൽ മിറാക്കിൾ ഗാർഡനിൽ ഒരുമിച്ച് കൂടിയ ഹോട്ട്പാക് ജീവനക്കാർ
ദുബൈ: ലോക തൊഴിലാളി ദിനാചരണത്തിന്‍റെ ഭാഗമായി യു.എ.ഇയിലെ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിന്‍റെ 1,500 ജീവനക്കാർ ദുബൈ മിറാക്കിൾ ഗാർഡനിൽ സംഗമിച്ചു.
ഒരു സാധാരണ ഔട്ടിങ് എന്നതിനപ്പുറം പ്രതിസന്ധികൾക്കും സംഘർഷങ്ങൾക്കുമിടയിൽ ജീവനക്കാരുടെ മാനസികോല്ലാസം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തത് എന്ന് ഹോട്ട്പാക്ക് അധികൃതർ അറിയിച്ചു. വെയർഹൗസ്, ഫാക്ടറി ജീവനക്കാർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് നൽകിയ കോംപ്ലിമെന്‍ററി കപ്പിൾ പാസുകൾ സീസൺ അവസാനിക്കുന്നതുവരെ മിറാക്കിൾ ഗാർഡൻ സന്ദർശിക്കാൻ ഉപയോഗിക്കാൻ സാധിക്കും.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ കാലഘട്ടത്തിൽ ഒരുമയുടെയും നിലനിൽപിന്‍റെയും സന്ദേശം നൽകുന്നതിനും ജീവനക്കാരുടെ ക്ഷേമത്തെ മുന്നിർത്തി ജോലി സ്ഥലത്തിന് പുറത്തും പ്രതീക്ഷയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പരിപാടി എന്ന് ഹോട്ട്പാക് സ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ജബ്ബാർ പി.ബി പറഞ്ഞു.
മിർക്കിൾ ഗാർഡൻ സന്ദർശനം ജീവനക്കാർക്ക് പുതുമയും പുത്തനുണർവും സമ്മാനിക്കുന്ന ഒരു അനുഭവമായിരുന്നെവെന്ന് ഹോട്ട്പാക്ക് സഹസ്ഥാപകനും ഗ്രൂപ്പ് സി.ഒ.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.ബി സൈനുദ്ദീൻ പറഞ്ഞു. വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് വരുന്ന ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ഒരുമിക്കൽ ഒരു നവീനമായ അനുഭവമാണ് നൽകിയതെന്ന് ഗ്രൂപ്പ് സി.ടി.ഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.ബി അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.