ദുബൈയിലെ ഒരു ബേക്കറി കടയിൽ വിതരണത്തിന് തയാറാക്കിയ പച്ച ലഡ്ഡു
ദുബൈ: ലോക സഭാ തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ ലക്ഷകണക്കിന് ദിര്‍ഹമിന്‍റെ ലഡുകളും കേക്കുകളുമാണ് ഇന്നലെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ ബേക്കറി സ്ഥാപനങ്ങളില്‍ വിറ്റഴിഞ്ഞത്. ജയ പരാജയങ്ങള്‍ ശരിക്കും ഗുണം ചെയ്തത് ബേക്കറി സ്ഥാപനങ്ങള്‍ക്കായിരുന്നു. മിക്ക ഇന്ത്യന്‍ ബേക്കറികാര്‍ക്കും നല്ല കൊയ്ത്താണുണ്ടായത്. സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം കഴിഞ്ഞ മൂന്നു ദിവസം നല്ല തിരക്കിലായിരുന്നു. പലര്‍ക്കും രാത്രിയിലും അധിക സമയം പണിയെടുത്താണ് ‘ഇലക്ഷന്‍ സ്‌പെഷ്യല്‍ ലഡു’വിനുള്ള ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്ന ഉടനെ തന്നെ ഓര്‍ഡറുകളുടെ പ്രവാഹമായിരുന്നെന്ന്‍ സ്ഥാപന ഉടമകള്‍ പറഞ്ഞു. ഇന്നലെ കാലത്ത് ഫലം വന്നു തുടങ്ങിയതോടെ കൂടുതൽ ഓര്‍ഡറുകള്‍ വന്നു കൊണ്ടേയിരുന്നു. മണ്ഡലാടിസ്ഥാനത്തില്‍ ഫല പ്രഖ്യാപനം പൂര്‍ത്തിയാവുന്ന മുറക്ക് ഫോണ്‍ വഴിയും നേരിട്ടെത്തിയും ആവശ്യക്കാരുടെ എണ്ണം കൂടി. പച്ചയും, പച്ചയും വെള്ളയും കളറുള്ള ഓര്‍ഡറുകളാണ് കൂടുതലും വന്നത്. വ്യത്യസ്ത വലുപത്തിലും അകൃതിയിലുമുള്ള കേക്കുകളിൽ കൈപ്പത്തിയും സ്ഥാനാർഥികളുടെ പടവും കോൺഗ്രസ് പതാകയും നിറഞ്ഞാടി. ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് പച്ച ലഡുവാണ്. ദുബൈ കറാമയിലെ ഹബിബ് ബേക്കറിയില്‍ മാത്രം ആയിരകണക്കിന് ലഡുവാണ് വിറ്റതെന്ന് സ്ഥാപനത്തിലെ ജനറൽ മാനേജർ വി.എം ഹനീഫ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.