മ​ക്ക ഹ​റ​മി​ൽ സ​ജ്ജീ​ക​രി​ച്ച സ്മാ​ർ​ട്ട് സെ​ൻ​സ​ർ സം​വി​ധാ​നം

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ഒ​ഴു​ക്ക്

മ​ക്ക: ഹ​ജ്ജ് വേ​ള​യി​ൽ മി​ന​യു​ൾ​പ്പെ​ടെ​യു​ള്ള പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രു​ടെ ഒ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും ജ​ന​ക്കൂ​ട്ട​ത്തെ വ്യ​വ​സ്ഥാ​പി​ത​മാ​യി മാ​നേ​ജ് ചെ​യ്യു​ന്ന​തി​നു​മാ​യി ‘നു​സ്​​ക്​’ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ച സ്മാ​ർ​ട്ട് സെ​ൻ​സ​ർ സം​വി​ധാ​നം സൗ​ദി ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് അ​ത്യാ​ധു​നി​ക സെ​ൻ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് വേ​ള​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ നീ​ക്ക​ങ്ങ​ൾ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സെ​ൻ​സ​റു​ക​ൾ തീ​ർ​ഥാ​ട​ക​രു​ടെ ഒ​ഴു​ക്ക് സം​ബ​ന്ധി​ച്ച ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. ഇ​ത് ജ​ന​ത്തി​ര​ക്ക് കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​നും അ​ത​നു​സ​രി​ച്ച് ഓ​ൺ-​സൈ​റ്റി​ൽ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ളാ​നും ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കും. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ലൂ​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും ഹ​ജ്ജ് സീ​സ​ൺ കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​രു​ടെ ഏ​കീ​കൃ​ത പെ​ർ​മി​റ്റ് പ്ലാ​റ്റ്‌​ഫോ​മു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ ഉ​പ​ക​ര​ണ​മാ​ണ് നു​സ്‌​ക് കാ​ർ​ഡ്. ഇ​തി​െൻറ പേ​പ്പ​ർ, ഡി​ജി​റ്റ​ൽ പ​തി​പ്പു​ക​ൾ ഇ​ല​ക്ട്രോ​ണി​ക് ചാ​ന​ലു​ക​ൾ വ​ഴി ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളി​ലേ​ക്കും സേ​വ​ന​ങ്ങ​ളി​ലേ​ക്കും വേ​ഗ​ത്തി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്നു. ഹ​റ​മി​ലേ​ക്കും മ​റ്റ് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം ക്ര​മീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം തീ​ർ​ഥാ​ട​ക​രു​ടെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ലു​ള്ള കൃ​ത്യ​ത​യും വേ​ഗ​ത​യും വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​ഡി​ജി​റ്റ​ൽ സം​വി​ധാ​നം സ​ഹാ​യി​ക്കും.

തീ​ർ​ഥാ​ട​ക​ർ​ക്ക് താ​മ​സ​സ്ഥ​ല​ങ്ങ​ൾ​ക്കും യാ​ത്രാ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള ച​ല​നം സു​ഗ​മ​മാ​ക്കാ​ൻ ഈ ​സം​വി​ധാ​നം വ​ലി​യ പ​ങ്കു​വ​ഹി​ക്കും. വ​ഴി​തെ​റ്റു​ന്ന കേ​സു​ക​ൾ കു​റ​യ്ക്കാ​നും ക്യാ​മ്പു​ക​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. വി​വി​ധ സേ​വ​ന ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​തു​വ​ഴി മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. മ​ക്ക, മ​സ്ജി​ദു​ൽ ഹ​റം, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, മ​സ്ജി​ദു​ന്ന​ബ​വി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നു​സ്‌​ക് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. തീ​ർ​ഥാ​ട​ക​ർ ത​ങ്ങ​ളു​ടെ കാ​ർ​ഡു​ക​ൾ കൈ​വ​ശം വെ​ക്കു​ക​യും അ​വ ആ​ക്റ്റീ​വ് ആ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. തി​രി​ച്ച​റി​യ​ൽ പ​രി​ശോ​ധ​ന​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും കാ​ർ​ഡ് കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - The flow of Hajj pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.