വിക്​ടർ അക്​സൽസൺ ദുബൈ സ്​പോർട്​സ്​ കൗൺസിൽ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം) 

വിക്​ടർ അക്​സൽസണി​െൻറ ഒളിമ്പിക്​ വിജയാഘോഷം ദുബൈയിൽ

ദുബൈ: ഒളിമ്പിക്​സ്​ ബാഡ്​മിൻറണിൽ സ്വർണമെഡൽ നേടിയ ഡെന്മാർക്ക്​ താരം വിക്​ടർ അക്​സൻസണി​െൻറ വിജയാഘോഷം ദുബൈയിൽ.

അടുത്തയാഴ്​ചയാണ്​ വിക്​ടർ ദുബൈയിൽ വിജയാഘോഷം നടത്തുന്നത്​. ഒളിമ്പിക്​സിന്​ മുമ്പ്​​ ദുബൈയിലായിരുന്നു അദ്ദേഹത്തി​െൻറ പരിശീലനം. അതിനാലാണ്​ വിജയാഘോഷവും ഇവിടെയാക്കുന്നത്​.

1996നു​ ശേഷം ആദ്യമായാണ്​ ഏഷ്യക്ക്​ പുറത്തുള്ള പുരുഷതാരം ഒളിമ്പിക്​സ്​ ബാഡ്​മിൻറണിൽ ജേതാവാകുന്നത്​. വിജയിച്ചയുടൻ ദുബൈ സ്​പോർട്​സ്​ കൗൺസിലിന്​ നന്ദി അറിയിച്ച്​ സന്ദേശം അയച്ചിരുന്നു. 2019 മുതൽ ദുബൈയിലാണ്​ പരിശീലനം. യു.എ.ഇയിലെ കായിക മേഖലക്ക്​ അകമഴിഞ്ഞ പിന്തുണ നൽകുന്ന ഭരണാധികാരികളെ അദ്ദേഹം അഭിനന്ദിച്ചു. ലോകോത്തര സൗകര്യങ്ങളാണ്​ ദുബൈ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിശീലന സമയത്ത്​ അദ്ദേഹം സ്​പോർട്​സ്​ കൗൺസിലിൽ സന്ദർശനം നടത്തിയിരുന്നു. നാദൽ ഷെബ സ്​പോർട്​സ്​ കോംപ്ലക്​സിലായിരുന്നു പരിശീലനം.

ഒളിമ്പിക്​സിന്​ മുന്നോടിയായി നിരവധി ടീമുകളാണ്​ ദുബൈയിലെത്തി പരിശീലനം നടത്തിയത്​. അടുത്തകാലത്ത്​ 50ഓളം ടീമുകൾ എത്തിയെന്നാണ്​ കണക്ക്​. പലരും മികച്ച പ്രകടനം നടത്തി. എമിറേറ്റ്​സുമായി കരാറൊപ്പിട്ട തദേജ്​ പൊഗാകറാണ്​ സൈക്ലിങ്ങിൽ ചാമ്പ്യനായത്​.

യു.എ.ഇ വേൾഡ്​ ടൂറിലെയും ചാമ്പ്യനായിരുന്നു പൊഗാകർ. നീന്തൽ, പെൻറാത്തലൺ, സൈക്ലിങ്​, ടെന്നിസ്​, ഫുട്​ബാൾ, ബാഡ്​മിൻറൺ ടീമുകളെല്ലാം യു.എ.ഇയിൽ എത്തി പരിശീലനം നടത്തിയിരുന്നു. ലോകകപ്പിന്​ മുന്നോടിയായി ഫുട്​ബാൾ താരങ്ങളും പരിശീലനത്തിനെത്തുന്നുണ്ട്​.

ഇന്ത്യയുടെ മലയാളി നീന്തൽ താരം സാജൻ പ്രകാശ്​ ഒരുവർഷമായി പരിശീലനം നടത്തുന്നത്​ ദുബൈയിലാണ്​. ഇതി​െൻറ ഫലമായാണ്​ സാജന്​ ഒളിമ്പിക്​സ്​ യോഗ്യത ലഭിച്ചത്​.

ഏതു​ രാജ്യത്തുള്ളവർക്കും എളുപ്പത്തിൽ എത്താൻ കഴിയുന്നതും സുരക്ഷയുമാണ്​ ദുബൈയെ പ്രിയപ്പെട്ട പരിശീലന കേന്ദ്രമാക്കി മാറ്റുന്നത്​.

Tags:    
News Summary - Victor Axelsson celebrates Olympic victory in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.