വേനല്‍ത്തുമ്പികള്‍ ക്യാമ്പ് യൂനിഫോം പ്രകാശനചടങ്ങ്
അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി ‘വേനല്‍ത്തുമ്പികള്‍ 2026’ എന്ന പേരില്‍ ജൂലൈ 18 മുതല്‍ ആഗസ്റ്റ് ഒമ്പതു വരെ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും. ‘കളിയാട്ടം’ ക്യാമ്പ് പരിശീലകരായ അശ്വിനും ശരത്തുമാണ് ക്യാമ്പ് നയിക്കുക. നാടകം, സംഗീതം, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, ആശയവിനിമയ പരിശീലനം എന്നിവ സമന്വയിപ്പിച്ചുള്ള പരിശീലനരീതി കുട്ടികള്‍ക്ക് പുതുമയാര്‍ന്ന അനുഭവം സമ്മാനിക്കുമെന്ന് സംഘാടകർ പറഞ്ഞു.
പങ്കെടുക്കുന്ന കുട്ടികള്‍ക്കുള്ള യൂനിഫോം പ്രകാശനം എല്‍.എല്‍.എച്ച്. ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ലോണാ ബ്രിനെറ്റ്, കെ.എസ്.സി ബാലവേദി അംഗം അഭിനവ് രാകേഷിന് കൈമാറി നിർവഹിച്ചു. എല്‍.എല്‍.എച്ച്. മാര്‍ക്കറ്റിങ് മാനേജര്‍ നിര്‍മല്‍ ചിയാരത്ത്, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ടി.കെ. മനോജ്, ജനറല്‍ സെക്രട്ടറി സജീഷ് നായര്‍, ട്രഷറര്‍ ജുനൈദ് എന്നിവര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഏകോപനത്തിനായി ഷെറിന്‍ വിജയനെ ഡയറക്ടറായും നിഖില്‍ ഹുസൈന്‍, സബിത എസ്. നായര്‍, അഡ്വ. സാജിത ചേലകുത്ത് എന്നിവരെ അസി. ഡയറക്ടർമാരായും തെരഞ്ഞെടുത്തു. വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.