‘വിസ് എയർ’ വീണ്ടും ഗൾഫിലേക്ക്

ദുബൈ: ‘വിസ് എയർ’ വീണ്ടും ഗൾഫിലേക്ക് സർവീസ് ആരംഭിക്കുന്നു. ദുബൈ, അബൂദബി, ജിദ്ദ, അമ്മാൻ നഗരങ്ങളിലേക്ക് പ്രതിവാര സർവീസുകൾ തുടങ്ങുകയാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കമ്പനി അറിയിച്ചത്.

കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാക്കുന്ന യൂറോപ്പിലെ അൾട്രാ ലോ കോസ്റ്റ് എയർലൈനാണ് വിസ് എയർ. ഹംഗറി ആസ്ഥാനമായ കമ്പനി നേരത്തേ ‘വിസ് എയർ അബൂദബി’ എന്ന പേരിൽ മിഡിലീസ്റ്റിൽ സർവീസ് വ്യാപ്പിപ്പിച്ചിരുന്നു. കഴിഞ്ഞവർഷമാണ് അബൂദബി കേന്ദ്രീകരിച്ചുള്ള ഓപ്പറേഷൻ ഇവർ അവസാനിപ്പിച്ചത്.

Tags:    
News Summary - Wizz Air returns to the Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.