കരാർ നടപ്പാക്കാൻ ആവശ്യപ്പെടാതെ നഷ്ടപരിഹാരം അവകാശപ്പെടാനാകില്ല; വസ്തു വിൽപനക്കാരന്‍റെ 8.5 ലക്ഷം ദിർഹമിന്‍റെ ഹരജി അബൂദബി കോടതി തള്ളി

അബൂദബി: വസ്തു വിൽപന കരാർ പൂർണമായി നടപ്പാക്കാൻ ആവശ്യപ്പെടാതെ കരാറിലെ പിഴത്തുക മാത്രം ഈടാക്കി നൽകണമെന്നാവശ്യപ്പെട്ട് ഉടമ നൽകിയ ഹരജി അബൂദബി പ്രാഥമിക വാണിജ്യ കോടതി തള്ളി.

850,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ പലിശയും കോടതിച്ചെലവുകളും ഈടാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കെട്ടിട ഉടമ കോടതിയെ സമീപിച്ചിരുന്നത്. 85 ലക്ഷം ദിർഹമിന് വസ്തു വാങ്ങാമെന്ന് കാണിച്ച് ഉടമ രണ്ടുപേരുമായി കരാറിലേർപ്പെട്ടിരുന്നു. പിന്നീട് കൈമാറ്റ തീയതി നീട്ടി നൽകുകയും, കരാർ ലംഘിക്കുന്ന കക്ഷി 850,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന അനുബന്ധ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.

സിവിൽ ഇടപാട് നിയമപ്രകാരം ഒരു കരാറിലെ പിഴ വ്യവസ്ഥ എന്നത് പ്രധാന കരാറുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. വാങ്ങുന്നവർക്കെതിരെ വസ്തു വിൽപന കരാർ പൂർത്തിയാക്കണമെന്നോ അല്ലെങ്കിൽ കരാർ റദ്ദാക്കണമെന്നോ നിയമപരമായി ആവശ്യപ്പെടാതെ, കരാറിലെ പിഴത്തുക മാത്രം ഈടാക്കി നൽകണമെന്ന് ആവശ്യപ്പെടാൻ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് തള്ളിയ കോടതി, ഹരജിക്കാരനോട് കോടതിച്ചെലവുകളും വക്കീൽ ഫീസും അടക്കാൻ ഉത്തരവിട്ടു. വിചാരണ വേളയിൽ എതിർകക്ഷികൾ ഹാജരായിരുന്നില്ല.

Tags:    
News Summary - Abu Dhabi court rejects property seller's Dh8.5 million claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.