ലൈസന്‍സ് വൈകിയതിന്‍റെ പിഴ ഒഴിവാക്കല്‍; അബൂദബിയില്‍ 7,823 സ്ഥാപനങ്ങള്‍ക്ക് ആശ്വാസം, 1.16 കോടി ദിര്‍ഹമിന്‍റെ ഇളവ്

അബൂദബി: ലൈസന്‍സ് പുതുക്കാന്‍ വൈകിയതുമൂലമുള്ള പിഴ തുക പൂര്‍ണമായും ഒഴിവാക്കിനല്‍കുന്ന പദ്ധതിയിലൂടെ അബൂദബിയിലെ 7,823 സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വന്‍ ആശ്വാസം. അബൂദബി സാമ്പത്തിക വികസന വകുപ്പിന് (അഡെഡ്) കീഴിലെ അബൂദബി രജിസ്‌ട്രേഷന്‍ അതോറിറ്റി (അദ്​റ) നടപ്പാക്കിയ ഈ ഇളവ് പദ്ധതിയിലൂടെ ആകെ 1.16 കോടിയിലേറെ ദിര്‍ഹമിന്‍റെ പിഴയാണ് ഇളവ് ചെയ്തു നല്‍കിയത്. ആഗസ്റ്റ് 15ന് അവസാനിച്ച മൂന്നു മാസത്തെ പ്രത്യേക കാമ്പയിനിലൂടെയാണ് വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചത്. മുന്‍കാലങ്ങളില്‍ കൃത്യസമയത്ത് ലൈസന്‍സ് പുതുക്കാന്‍ സാധിക്കാതിരുന്ന 7823 വാണിജ്യ, വ്യവസായ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കള്‍. സ്വകാര്യ മേഖലയുടെയും വ്യവസായങ്ങളുടെയും വളര്‍ച്ച പ്രോത്സാഹിപ്പിക്കുക, സംരംഭകര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും പുതു സംരംഭങ്ങളെയും പിന്തുണച്ച് സാമ്പത്തിക മുന്നേറ്റവും വൈവിധ്യവല്‍ക്കരണവും വേഗത്തിലാക്കുകയാണ് ഇതിിലൂടെ അതോറിറ്റി ഉദ്ദേശിക്കുന്നത്.

Tags:    
News Summary - Waiver of fines for late license applications

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.