വായിക്കാം, വര കാണാം, വരച്ച് നോക്കാം...

ഷാര്‍ജ: ഒന്‍പതാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവം പുതുമയാര്‍ന്ന പരിപാടികളോടെ സമാപനത്തിലേക്ക് നീങ്ങുന്നു. അഞ്ചാം നമ്പര്‍ ഹാളില്‍ ഒരുക്കിയ വിശാല  കാന്‍വാസില്‍ ലോകപ്രശസ്ത ചിത്രകാരന്‍മാരുടെ തത്സമയ വര ആസ്വദിക്കാൻ അവസരമുണ്ട്. വര അറിയാവുന്നവര്‍ക്ക് വരച്ച് നോക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിരിക്കുന്നു. ഇതിന് സമീപത്തു തന്നെ വായനവേദിയുമുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ കഥകളും കവിതകളുമായത്തെുന്നതും ഇതിനടുത്ത്. കുട്ടികള്‍ക്കുള്ള കഥകള്‍ ഇതിവൃത്തമാക്കിയുള്ള ചിത്രങ്ങളാണ് കാന്‍വാസില്‍ വിടരുന്നത്.

തൊട്ടടുത്ത് തന്നെ ലോകപ്രശസ്ത ചിത്രകാരന്‍മാര്‍ വരച്ച 303 ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കുന്നു. പ്രകൃതിയും മനുഷ്യനും മുഖ്യപ്രമേയമാകുന്ന ചിത്രങ്ങള്‍ കുട്ടികളുടെ പുസ്തകങ്ങളുടെ  പുറം ചട്ട അലങ്കാരത്തിന് ഒരുക്കിയതാണ്. 

Tags:    
News Summary - vayana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.