ദുബൈ: ലോകത്തെ ഏറ്റവും വലിയ അധ്യാപക അവാർഡായ ‘വർക്കി ഫൗണ്ടേഷൻ ആഗോള അധ്യാപക അവാർഡ് 2017’ കനേഡിയൻ ആർക്ടിക് ദ്വീപ്സമൂഹത്തിലെ മാഗി മക്ഡൊണാൾഡിന്. അന്താരാഷ്്ട്ര ബഹിരാകാശ സ്റ്റേഷനിൽനിന്ന് ബഹിരാകാശ യാത്രികനായ തോമസ് പെസ്െക്വറ്റ് വീഡിയോ സന്ദേശത്തിലൂടെയാണ് 10 ലക്ഷം ഡോളർ (ആറരക്കോടി രൂപ)സമ്മാനത്തുകയുള്ള പുരസ്കാരം പ്രഖ്യാപിച്ചത്.
ദുബൈ അറ്റ്ലാൻറിസ് േഹാട്ടലിൽ ഞായറാഴ്ച രാത്രി നടന്ന ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുരസ്കാരം അവർക്ക് സമ്മാനിച്ചു. ശൈഖ് മുഹമ്മദിെൻറ രക്ഷാകർതൃത്വത്തിൽ മലയാളിയായ സണ്ണിവർക്കിയുടെ നേതൃത്വത്തിലുള്ള വർക്കി ഫൗേണ്ടഷനാണ് മൂന്നു വർഷം മുമ്പ് പുരസ്കാരം ഏർപ്പെടുത്തിയത്. അധ്യാപകവൃത്തിയിലെ മികവിന് പുറമെ സമൂഹത്തിൽ അധ്യാപകർ വഹിക്കേണ്ട പങ്കും പകരേണ്ട വെളിച്ചവും സംബന്ധിച്ച് പുതിയ മാതൃകകൾ സൃഷ്ടിക്കുന്നവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുക.
ലോകവ്യാപകമായി നാമനിർദേശം ചെയ്യപ്പെട്ട 20,000 അധ്യാപകരിൽ നിന്ന് അന്തിക പട്ടികയിെലത്തിയ പത്തുപേരിൽ നിന്നാണ് തത്സമയ പരിപാടിയിൽ വിജയിയെ പ്രഖ്യാപിച്ചത്.
2015ൽ അമേരിക്കക്കാരി നാൻസി അറ്റ്വെല്ലും 2016ൽ ഫലസ്തീൻ അധ്യാപിക ഹനാൻ അൽ ഹുറൂബുമാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഇൗ വർഷത്തെ വിജയിയായ മാഗി മക്ഡൊണാൾഡ് കനേഡിയൻ ആർക്ടികിലെ വിദൂര ഗ്രാമമായ സല്യൂട്ടിലെ ഇകുസിക് സ്കൂളിെല അധ്യാപികയാണ്. 1300 പേർ മാത്രം ജീവിക്കുന്ന, കൊടും ശൈത്യപ്രദേശമായ ഇവിടേക്ക് വ്യോമമാർഗം മാത്രമേ എത്തിച്ചേരാനാകൂ. മൈനസ് 25വരെ താപനില താഴുന്ന ഇൗ പ്രദേശത്ത് അധ്യാപികയാകാൻ എല്ലാവരും മടിക്കുേമ്പാൾ ആറു വർഷ മുമ്പ് , ബിരുദാനന്തര ബിരുദധാരിണിയായ മാഗി സ്വയം മുന്നോട്ടുവരികയായിരുന്നു. കടുത്ത ലിംഗ വിവേചനം നിലനിൽക്കുന്ന ഇൗ സമൂഹത്തിൽ ബാല്യത്തിൽ തന്നെ ഗർഭിണികളാകുന്നതും ലഹരിമരുന്നിന് അടിമകളാകുന്നതും സാധാരണമാണ്. ആത്മഹത്യാനിരക്കും കൂടുതലാണ്. പെൺകുട്ടികളുടെ ഉന്നമനത്തിനായി നൈപുണ്യവികസന പരിപാടികൾക്ക് തുടക്കമിട്ട മാഗി ടീച്ചർ സ്കൂളിലെ ഹാജർ നിലയിൽ കാര്യമായ മാറ്റമുണ്ടാക്കി. മുതിർന്നവർക്കും യുവാക്കൾക്കുമായി ഫിറ്റ്നസ് കേന്ദ്രം ആരംഭിച്ചു. ആത്മഹത്യാ പ്രതിരോധ പ്രചാരണ പരിപാടികൾ നടത്തുകയും ജനങ്ങളിൽ മാനസിക സമ്മർദ്ദം കുറക്കാനായി പരിസ്ഥിതിയിലേക്ക് ശ്രദ്ധേകന്ദ്രീകരിക്കും വിധം പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. നിരവധി കൂട്ടികൾക്ക് അവർ വളർത്തമ്മയായി. ഇതെല്ലാം പരിഗണിച്ചാണ് വിദഗധ് ജൂറി അവരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കാനഡയിലെ നോവ സ്കോട്ടിയക്കാരിയായ മാഗി നേരത്തെ അഞ്ചു വർഷം ആഫ്രിക്കയിൽ എയ്ഡ്സ് പ്രതിരോധ രംഗത്ത് പ്രവർത്തിച്ചിരുന്നു.
അന്തിമ പട്ടികയിൽ ബ്രിട്ടൻ, പാകിസ്താൻ, സ്പെയിൻ,ബ്രസീൽ, ജർമനി, ജമൈക്ക, ചൈന, കെനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.