എ.എം. നസീർ
അബൂദബി: അബൂദബിയിൽ നടക്കുന്ന ഓപൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ വെങ്കലം നേടി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ. കൊച്ചി ജില്ല ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എ.എം. നസീറാണ് ജൂഡോയിൽ വെങ്കല മെഡൽ നേടിയത്. 50 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് നസീറിന്‍റെ നേട്ടം. നായരമ്പലം സ്വദേശിയായ ഇദ്ദേഹം 14 വർഷമായി എടവനക്കാട് ജൂഡോ പരിശീലകനാണ്.
നേരത്തെ ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ നസീർ സ്വർണ മെഡൽ നേടി ദേശീയ ചാമ്പ്യനായിരുന്നു. ഈ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് അബൂദബിയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചത്. അബൂദബി സായിദ് സ്‌പോർട്‌സ് സിറ്റിയിലെ അഡ്‌നെക് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ.
നായരമ്പലം അഴിവേലിക്കകത്ത് മമ്മുവിന്‍റെ മകനാണ് നസീർ. ഔദ്യോഗിക തിരക്കുകൾക്കിടയിലും കായിക പരിശീലനം മുടക്കാത്ത അദ്ദേഹം നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യമായി ജൂഡോ പരിശീലനം നൽകി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.