മൂടൽ മഞ്ഞ്​: ദുബൈ-ചെന്നെ എമിറേറ്റ്​സ്​ വിമാനം ബംഗളൂരുവിലേക്ക്​ വഴിതിരിച്ചുവിട്ടു

ദുബൈ: മൂടൽ മഞ്ഞിനെ തുടർന്ന്​ ദുബൈയിൽ നിന്ന്​ ചെന്നൈയിലേക്ക്​ പോയ എമിറേറ്റ്​സ്​ വിമാനം ബംഗളൂരുവിലേക്ക്​ വഴിതിരിച്ചുവിട്ടു. മൂടൽ മഞ്ഞിൽ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ വ്യക്​തമാകാത്തതിനെ തുടർന്ന്​ വിമാനം ബംഗളൂരുവിൽ ഇറക്കുകയായിരുന്നു. ദുബൈ കൂടാതെ കോലാലംപൂരിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളും മുംബൈ, ഹൈദരാബാദ്​, പൂണ എന്നീ നഗരങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാനങ്ങളും കനത്ത മൂടൽ മഞ്ഞ്​ മൂലം ചെന്നൈയിൽ ഇറക്കാനാവാതെ ബംഗളൂരു, കോയമ്പത്തൂർ, ട്രിച്ചി എന്നിവിടങ്ങളിലേക്ക്​ വഴിതിരിച്ചുവിടേണ്ടി വന്നതായി ഇന്ത്യൻ മാധ്യമങ്ങൾ റിപോർട്ടു ചെയ്യുന്നു.

നിരവധി സർവിസുകൾ ദൃശ്യപരത കുറഞ്ഞതുമൂലം വൈകിയിട്ടുമുണ്ട്​. എമിറേറ്റ്​സിന്‍റെ ഇകെ544 വിമാനമാണ്​ ബംഗളൂരിവിലേക്ക്​ വഴിതിരിച്ചുവിട്ടതെന്നാണ്​ ഫ്ലൈറ്റ്​ ട്രക്കിങ്​ സൈറ്റുകളിൽ കാണിക്കുന്നത്​. വൈകിയാണെങ്കിലും ഏതാണ്ട്​ 35 മിനിറ്റ്​ യാത്ര ചെയ്ത ശേഷം യാത്രക്കാരെ പിന്നീട്​ ചെന്നെയിലെത്തിച്ചതായാണ്​ വിവരം. ഞായറാഴ്ച പുലർച്ചെ 5.30 ഓടെ 15,00 മീറ്ററായിരുന്നു റൺവേയിൽ ദൃശ്യപരത. 6.30 ഓടെ ഇത്​ വീണ്ടും 350 മീറ്ററായും 7.30 ഓടെ 150 മീറ്ററായും കുറഞ്ഞതായി എയർപോർട്ട്​ അധികൃതർ അറിയിച്ചു. 11.30ഓടെയാണ്​ വിമാനങ്ങളുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായത്​.

Tags:    
News Summary - Fog: Dubai-Chennai Emirates flight diverted to Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.