വടക്കാഞ്ചേരി സുഹൃത് സംഘം യു.എ.ഇ 37ാമത് വാർഷികാഘോഷ ചടങ്ങ്
ദുബൈ: വടക്കാഞ്ചേരി സുഹൃത് സംഘം യു.എ.ഇ 37ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. ‘മാമാങ്കം സീസൺ 9’ എന്ന പേരിൽ ദുബൈ മുഹൈസിനയിലെ ന്യൂ ഡോൺ സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ കൗൺസൽ ഹെഡ് ഓഫ് ചാൻസറി ബിജേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുഹൃത് സംഘം പ്രസിഡന്റ് അനൂപ് മേനോൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മനോജ് പള്ളാത്ത് സ്വാഗതവും രക്ഷാധികാരി വി.എൻ ബാബു, ഗ്ലോബൽ ചെയർമാൻ സന്തോഷ്, മാമാങ്കം കൺവീനർമാരായ വിമൽ, ശ്രീഹരി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ സജിത്ത് ബാബു നന്ദി പറഞ്ഞു. രാവിലെ പൂക്കളമൊരുക്കൽ, സംഘാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവയോടുകൂടിയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ഓണസദ്യയും പഞ്ചാരിമേളവും നിർത്ത നിർത്ത്യങ്ങളും അരങ്ങേറിയിരുന്നു. കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ പ്രമുഖ പിന്നണി ഗായകൻ കെ.എസ്. ഹരി ശങ്കർ, ദിശാപ്രകാശ് എന്നിവർ നയിച്ച തൽസമയ ബാൻഡ് ഹൃദ്യമായ അനുഭവമായിരുന്നു. രാത്രി 10.30ന് പരിപാടികൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.