അബൂദബി: വനിതകളുടെ സർഗാത്മകതയും സംരംഭകത്വവും സമ്മേളിച്ച ‘വി പോസിറ്റീവ്’ പ്രദർശനം ആകർഷണീയമായി. അന്തർദേശീയ വനിത ദിനത്തോടനുബന്ധിച്ച് അബൂദബി െഎ.സി.സി വനിത വിഭാഗം സംഘടിപ്പിച്ച പ്രദർശനം ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. അബൂദബിയിലെ മലയാളി സ്ത്രീകളുടെ കരകൗശല മികവ് കണ്ടറിയാനും കൈപ്പുണ്യത്തിെൻറ സ്വാദറിയാനും നുറുകണക്കിനാളുകളാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ അബൂദബി െഎ.സി.സി അങ്കണത്തിലെത്തിയത്.
കലാകാരികൾ തത്സമയം വരച്ചെടുത്ത യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ചിത്രങ്ങൾ സായിദ് വർഷത്തെ അടയാളപ്പെടുത്തി. മറ്റു രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും യു.എ.ഇയുടെ സാംസ്കാരിക അടയാളങ്ങളും നിറങ്ങളിൽ നിറഞ്ഞുനിന്നു. കലിഗ്രഫിയിലും യു.എ.ഇയുടെ പൈതൃകം പ്രതിഫലിച്ചു. ചിത്രങ്ങളുടെയും കലിഗ്രഫിയുടെയും പ്രദർശനവും വിൽപനയുമുണ്ടായിരുന്നു. മലബാറിെൻറ അപ്പത്തരങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ പ്രദർശനത്തിെൻറ സമൃദ്ധിയായി. വിവിധ ഇനം കേക്കുകളും പായസങ്ങളും കുലുക്കി സർബത്ത് അടക്കമുള്ള പാനീയങ്ങളും മധുരം പകർന്നു.
ഫാഷൻ വസ്ത്രങ്ങളുടെ സ്റ്റാളുകളും പുസ്തക സ്റ്റാളും ഏറെ പേരെ ആകർഷിച്ചു. വൻതോതിലുള്ള വിൽപനയാണ് സ്റ്റാളുകളിൽ നടന്നത്. വൈകുന്നേരം 4.30ന് ‘സായിദ് വർഷം’ പ്രമേയത്തിൽ സ്ത്രീ കലാകാരികൾ അണിനിരന്ന ‘വിമൻ കാൻവാസോ’ടെയാണ് ‘വി പോസിറ്റീവ്’ തുടങ്ങിയത്. ‘സ്ത്രീ സംരംഭകത്വം’ ശിൽപശാലയിൽ ഒാൺലൈൻ സംരംഭം, സാമൂഹിക സംരംഭകത്വം, സംരംഭകത്വം: യു.എ.ഇ നിയമനടപടികൾ വിഷയങ്ങളിൽ ചർച്ച നടന്നു. അബൂദബിയിലെ വനിത സംരംഭകർ പങ്കുവെച്ച അനുഭവങ്ങൾ വാണിജ്യ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.