യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനൊപ്പം ഇബ്രാഹീം അൽ ആബിദ്​

കഴിഞ്ഞ ഷാർജ ബുക്ക്​ ഫെയറി​െൻറ സമയം. ഫുക്ക്​ ഫെസ്​റ്റ്​ തുടങ്ങാൻ മൂന്നുദിവസം ബാക്കിനിൽക്കു​േമ്പാൾ ഡോ. എം.കെ. മുനീറി​െൻറ വിളിയെത്തി. ഒലിവ്​ ബുക്കി​െൻറ പുസ്​തകം ഷാർജയിൽ പുറത്തിറക്കുന്നുണ്ടെന്നും യു.എ.ഇയിലുള്ള പ്രമുഖരെ പ്രകാശനത്തിന്​ കിട്ടുമോ എന്നുമായിരുന്നു അദ്ദേഹത്തി​െൻറ ചോദ്യം. മൂന്ന്​ ദിവസത്തിനുള്ളിൽ സംഘടിപ്പിക്കുക പ്രയാസകരമായിരിക്കുമെന്നും ശ്രമിക്കാമെന്നും പറഞ്ഞ്​ ഫോൺ വെച്ചു. രാവിലെ ഓഫിസിൽ വെച്ച്​ കണ്ടപ്പോൾ ഇബ്രാഹീം അൽ ആബിദിനോട്​ കാര്യം പറഞ്ഞു.രണ്ടാമതൊന്ന്​ ആലോചിക്കാതെ അദ്ദേഹം പുസ്​തകപ്രകാശനത്തിന്​ സമ്മതം മൂളി. വിവരം അറിയിച്ച​േപ്പാൾ പ്രസാദകരും എം.കെ. മുനീറും അമ്പരന്നു. പക്ഷേ, യഥാർഥ സർപ്രൈസ്​ ഇതായിരുന്നില്ല. തൊട്ടടുത്ത ദിവസം വൈകീട്ട്​ അദ്ദേഹം വിളിച്ച്​ പറഞ്ഞു: 'പരിപാടിയിൽ ഒരു മാറ്റമുണ്ട്​'. അൽപം രോഷത്തോടെയാണ്​ ഞാൻ അ​േദ്ദഹത്തോട്​ മറുചോദ്യം ഉന്നയിച്ചത്​ 'എന്താണ്​ മാറ്റം'. ഈ പുസ്​തകം പ്രകാശനം ചെയ്യേണ്ടത്​ താനല്ലെന്നും തന്നേക്കാൾ യോഗ്യരായവർ വേണം എന്നുമായിരുന്നു അദ്ദേഹത്തി​െൻറ മറുപടി. അക്ഷമനായി കാത്തുനിൽക്കുന്നതിനിടെ എന്നെ ഞെട്ടിച്ച്​ അദ്ദേഹം തുടർന്നു: 'പരിപാടിയിൽ പ​ങ്കെടുക്കാൻ ഞാൻ ഉണ്ടാവും. പക്ഷേ, പ്രകാശനം മറ്റൊരാളായിരിക്കും. ശൈഖ്​ സുൽത്താൻ ബിൻ അഹ്​മദ്​ അൽ ഖാസിമിയോട്​ സംസാരിച്ചിട്ടുണ്ട്​. അദ്ദേഹം പ്രകാശനം ചെയ്യും'. ഷാർജ മീഡിയ കൗൺസിലി​െൻറ തലവനും രാജ കുടുംബത്തിലെ പ്രമുഖനുമായ ശൈഖ്​ സുൽത്താ​െൻറ പേര്​ കേട്ടതും മറുപടിയില്ലാതെ തരിച്ചുനിന്നുപോയി. വിവരം അറിഞ്ഞപ്പോൾ മുനീറി​െൻറ അവസ്​ഥയും ഇതു തന്നെയായിരുന്നു. ​പ്രകാശന ദിവസം ശൈഖ്​ സുൽത്താൻ അൽ ഖാസിമിയോട്​ ഞാൻ ക്ഷമാപണം നടത്തി. രാത്രി 10.30ന്​ നടന്ന പ്രകാശനത്തിൽ പ​ങ്കെടുക്കാൻ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണമെന്ന്​ പറഞ്ഞപ്പോൾ അദ്ദേഹത്തി​െൻറ മറുപടിയെത്തി 'ഉസ്​താദ്​ ഇബ്രാഹീം പറഞ്ഞാൽ അത്​ ഞാൻ ചെയ്​തിരിക്കും.'


അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനൊപ്പം ഇബ്രാഹീം അൽ ആബിദ്​

 യു.എ.ഇയിലെ മാധ്യമ മേഖലയുടെ തലപ്പത്തിരിക്കു​േമ്പാഴും വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ പെരുമാറുന്ന അദ്ദേഹത്തി​െൻറ നന്മയെ സൂചിപ്പിക്കാനാണ്​ ഈ സംഭവം കുറിച്ചത്​. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ.

മലയാളികൾ അടക്കമുള്ള ഇന്ത്യയിലെ ​മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും പ്രത്യേക അടുപ്പം കാണിച്ച മനുഷ്യനാണ്​ അദ്ദേഹം. ഇന്ത്യയിലെ ചെറിയ ചലനങ്ങൾ പോലും അതിസൂക്ഷ്​മമായി നിരന്തരം നിരീക്ഷിച്ചിരുന്നു. 2014 ജനുവരിയിൽ നാഷനൽ മീഡിയ കൗൺസിൽ ചേരു​േമ്പാഴാണ് അദ്ദേഹവുമായുള്ള അടുപ്പം തുടങ്ങുന്നത്​. അന്നു​ മുതൽ അടുത്തടുത്തുള്ള ഓഫിസിലാണ്​ ജോലി. ദിവസവും ഒരുതവണയെങ്കിലും കാണും, ഒപ്പമിരിക്കും, ചായ കുടിക്കും. രാവിലെ ഓഫിസിലേക്കുള്ള യാത്രക്കിടയിലാണ്​ അദ്ദേഹത്തി​െൻറ മരണവാർത്ത അറിയുന്നത്​. ആറുവർഷമായി എ​െൻറ ജീവിതത്തി​െൻറ ഭാഗമായ അദ്ദേഹത്തി​െൻറ വിയോഗ വാർത്ത അവിശ്വസനീയമായിരുന്നു.

​അതിസമ്പന്നമായ അനുഭവങ്ങളുടെ കൂടാരമാണ്​ അദ്ദേഹം. യാസിർ അറഫാത്​​ മുതലുള്ള ലോകനേതാക്കളുമായി വ്യക്​തിബന്ധമുണ്ടായിരുന്നു. മഹ്​മൂദ്​ ദർവിഷി​െൻറ ഉറ്റചങ്ങാതി​, മുൻ ലബനീസ്​ പ്രധാനമന്ത്രി സിനിയോറയുടെ ഹോസ്​റ്റൽ റൂം മേറ്റ​്​, യു.എ.ഇ രാജകുടുംബാംഗങ്ങളുടെ ഇഷ്​ട സുഹൃത്ത്​... അങ്ങ​നെ പോകുന്നു അദ്ദേഹത്തി​െൻറ സുഹൃദ്​ ബന്ധങ്ങൾ. ഇബ്രാഹീം അൽ ആബിദി​െൻറ വിയോഗത്തിലൂടെ എനിക്ക്​ നഷ്​ടമാകുന്നത്​ പിതൃതുല്യനായ മനുഷ്യനെയും ആത്​മ സുഹൃത്തിനെയുമാണ്​.


ഷാജഹാൻ മാടമ്പാട്ട്​


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.