Posted On
date_range Updated On
date_range എറണാകുളം സ്വദേശി അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ
അബൂദബി: എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയില്‍ ജോലി ചെയ്തിരുന്ന പറവൂര്‍ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെ മകന്‍ വിബിന്‍ കുമാര്‍ (25) ആണ് മരിച്ചത്. ബുധനാഴ്ച താമസ സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: ബിന്ദു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.