ദുബൈ: കക്കാട്ടിരി യു.എ.ഇ മഹല്ല് കമ്മിറ്റി ജനറൽബോഡി യോഗം ദുബൈയിൽ നടന്നു. കെ.പി. അൻസാറിന്‍റെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ യോഗത്തിൽ കെ.വി. റഷീദ് സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് ഒ.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അൻസാർ കണക്കവതരിപ്പിച്ചു.
2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ഒ.വി. സൈനുദ്ദീൻ (പ്രസി.), കെ.സി. യഹ്‌യ, സി.വി. ഉസ്മാൻ (വൈസ് പ്രസി.), കെ.പി. അൻസാർ (ജന. സെക്ര.) ടി. റഫീഖ്, എ.വി. ഷഫീഖ് (ജോ. സെക്ര.), കെ.എൻ. റഫീഖ് (ട്രഷ.), കെ.പി. സുഹൈബ് (ജോ. ട്രഷ.) എന്നിവരെയും നാലംഗ ഉപദേശക സമിതിയും 15 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ബഷീർ അൽഐൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.