ദുബെ: ഉപയോഗിച്ച കാർ വാങ്ങുന്നതിന് മുമ്പ് അതിെൻറ ചരിത്രമറിയണോ. ആർ.ടി.എ. തരും. വെഹിക്കിൾ കണ്ടീഷൻ സർട്ടിഫിക്കറ്റ് എന്ന പുതിയ സേവനം തന്നെ ഇതിനായി ആരംഭിച്ചു കഴിഞ്ഞു. എത്ര കിലോമീറ്റർ ഒാടി, മുമ്പ് എത്ര ഉടമകൾ ഉണ്ടായിരുന്നു, ഏറ്റവും ഒടുവിൽ നടത്തിയ പരിശോധനയിൽ വാഹനത്തിെൻറ നിലവാരം എന്തായിരുന്നു, കേസുകളിലും മറ്റും അകപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ നിന്ന് മനസിലാക്കാം. വാഹന വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാൻ ഇൗ സംവിധാനം ഉപകരിക്കുമെന്ന് ആർ.ടി.എ. ലൈസൻസിങ് ഏജൻസി ഡയറക്ടർ സുൽത്താൻ അൽ മർസൂർഖി പറഞ്ഞു.
ഉടമയുടെ അനുമതിയോടുകൂടി മാത്രമെ ഇത് നൽകുകയുള്ളൂവെന്ന് ആർ.ടി.എ. അറിയിച്ചു. ഇതിനായി ഉടമ പിൻകോഡ് സഹിതമുള്ള എസ്.എം.എസ്.ആർ.ടി.എക്ക് നൽകണം. ആർ.ടി.എ വെബ്സൈറ്റിൽ വാഹനത്തിെൻറ ഷാസി നമ്പർ അടക്കം അപേക്ഷ നൽകുകയാണ് ആദ്യ പടി. വിവരങ്ങൾ നൽകാനാവുമെങ്കിൽ ആർ.ടി.എ. വിവരം അറിയിക്കും. തുടർന്ന് 100 ദിർഹം ഫീസ് നൽകിയാൽ സർട്ടിഫിക്കറ്റ് ലഭ്യമാകും. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ പോലും നൽകാനുള്ള സംവിധാനമാണ് ആർ.ടി.എ. ഒരുക്കിയിരിക്കുന്നത്. ഇതിനായി അമേരിക്കയിലെ കാർഫാക്സ്, യൂറോപ്പിലെ ഒാേട്ടാ ഡി.എൻ.എ. എന്നിവയുമായി ആർ.ടി.എ. ധാരണയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.