ദുബൈ: ഈ ആഴ്ചയിൽ രാജ്യത്താകമാനം അസ്ഥിര കാലാവസ്ഥ പ്രവചിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചില ഭാഗങ്ങളിൽ താപനില കുറയാനും ഉയർന്ന ഈർപ്പം അനുഭവപ്പെടാനും, അതേസമയം മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. രാജ്യത്തിന്റെ കിഴക്കൻ, ഉൾപ്രദേശങ്ങളിലാണ് മേഘങ്ങൾ രൂപപ്പെട്ട് മഴക്ക് സാധ്യതയുള്ളത്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പൊടിക്കാറ്റും പ്രതീക്ഷിക്കാം.
ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമാണ് പ്രവചിക്കുന്നത്.
രാത്രിയിൽ ഈർപ്പത്തിനും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ബുധനാഴ്ച ചില ഭാഗങ്ങളിൽ മഴയും 45 കി.മീറ്റർ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.