ഇൗ വർഷം ഒരു കോടി ഉംറ വിസ; 2021ൽ ഒന്നരക്കോടി

ജിദ്ദ: കോടിക്കണക്കിന്​ ഉംറ വിസകൾ അനുവദിക്കുന്നതിന്​ ഹജ്ജ്​ മന്ത്രാലയം നടപടി തുടങ്ങി. ഇൗ വർഷം മാത്രം ഒരുകോട ി ഉംറ വിസ അനുവദിക്കാനാണ്​ പദ്ധതി. 2021ൽ ഒന്നര കോടി തീർഥാടകരെ സൗദിയിൽ എത്തിക്കും. 2030 ഒാടെ ഇത്​ ​മൂന്ന്​ കോടിയാക്ക ി ഉയർത്താനാണ്​ പദ്ധതി. ഇത്രയും തീർഥാടകരെ ഉൾക്കൊള്ളാൻ മക്കയിൽ വൻകിട ഹോട്ടലുകൾ ഉൾപ്പെടെ സൗകര്യങ്ങൾ സജ്ജമാവുന ്നുണ്ട്​. ലോകത്തെ ഏറ്റവും വലിയ ഹോട്ടൽ സമുച്ചയം കഴിഞ്ഞ മാസം മക്കയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. മക്കക്കടുത്ത്​ തീർഥാടകർക്ക്​ വിമാനത്താവളമുൾപ്പെടെ പദ്ധതിയും യാഥാർഥ്യമാവുന്നുണ്ട്​. ഉംറ വിസയിലെത്തുന്നവരെ രാജ്യത്തെ എല്ലായിടങ്ങളിലും സന്ദർശിക്കാൻ അനുവദിക്കുന്ന നിയമവും ഇതോടനുബന്ധിച്ച്​ നടപ്പിലാവുന്നുണ്ട്​. ടൂറിസം മേഖലയുടെ പ്രോത്സാഹനവും പദ്ധതിയുടെ ലക്ഷ്യമാണ്​. വിഷൻ 2030​​െൻറ ഭാഗമാണ്​ ഉംറ പദ്ധതി വികസനവും.


ഇൗ വർഷം ഒരു കോടി ഉംറ വിസ അനുവദിക്കാനാണ്​ ഹജ്ജ്​ മന്ത്രാലയം ​ശ്രമിക്കുന്നതെന്ന്​ ചീഫ്​ പ്ലാനിങ്​ ആൻഡ്​ സ്​ട്രാറ്റജി ഒാഫിസർ ഡോ. അമർ അൽ മദ്ദ വ്യക്​തമാക്കി. ഒാൺലൈനായാണ്​ വിസ അനുവദിക്കുക. അപേക്ഷകർക്ക്​ വിസ സ്​റ്റാമ്പിങ്ങിനായി എംബസികളെയോ കോൺസുലേറ്റുകളേയോ സമീപിക്കേണ്ടി വരില്ല. ഇടനിലക്കാരായ ഏജൻസികൾ ഇല്ലാതെ ഉംറ വിസ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇൗ സംവിധാനം നിലവിലുണ്ട്​. നിരവധി തീർഥാടകർ ഇ ട്രാക്​ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്​. അഗോഡ, ബുക്കിങ്​, മുസാഫിർ തുടങ്ങിയ ഒാൺലൈൻ ബുക്കിങ്​ ശ​ൃംഖലകൾ വഴി തീർഥാടകർക്ക്​ ഹോട്ടൽ, യാത്ര തുടങ്ങിയ സൗകര്യങ്ങൾ നേരിട്ട്​ തെരഞ്ഞെടുക്കാം.

തീർഥാടകർക്ക്​ മികച്ച സേവനം ഉറപ്പുവരുത്താനാണ്​ മന്ത്രാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉംറയോടൊപ്പം രാജ്യത്തെ ടൂറിസം യാത്രകളും തെരഞ്ഞെടുക്കാവുന്ന വിധത്തിലാണ്​ പദ്ധതികൾ ആവിഷ്​കരിക്കുന്നത്​. തീർഥാടകർക്ക്​ രാജ്യത്തിനകത്തും പുറത്തുമുള്ള സേവനങ്ങൾ ഒാൺലൈൻ വഴിയാക്കുന്നതോടെ ഇടനിലക്കാരോ ഏജൻസിക​ളോ ഇല്ലാതെ സൗദിയിൽ വരാനാവും. വിവിധ നിരക്കിലുള്ള സർവിസ്​ പാക്കേജുകൾ തീർഥാടകർക്കായി ഒരുക്കുന്നുണ്ട്​. പണമിടപാടുൾപ്പെടെ എല്ലാം ഒാൺലൈനായി ചെയ്യാം. കഴിഞ്ഞ വർഷം 70 ലക്ഷത്തോളം ഉംറ വിസ അനുവദിച്ചിരുന്നു. ഹജ്ജ്​ സീസൺ കഴിയുന്നതോടെ ഉംറ തീർഥാടകരുടെ വരവ്​ ആരംഭിക്കും.

Tags:    
News Summary - umra visa-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.