ദുബൈ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ലിവർപൂൾ ടീമിെൻറ ഫാൻസ് ക്ലബായ എൽ.എഫ്.സി വേൾഡിെൻറ പ്രചാരണാർഥം ദുബൈയിൽ എത്തിയതാണ് ഫുട്ബാൾ ഇതിഹാസങ്ങളായ സ്റ്റീവൻ ജറാഡും ഗാരി മക്കലിസ്റ്ററും. പക്ഷെ സംഭവിച്ചതെന്തെന്നാൽ രണ്ടു പേരും ഒരു മലയാളി ബാലെൻറ ഫാനായി മാറി^ഐസിൻ ഹാഷ് എന്ന ആറു വയസുകാരെൻറ.
ടീമിെൻറ മുഖ്യ സ്പോൺസർമാരായ സ്റ്റാേൻറഡ് ചാർേട്ടഡ് ബാങ്കിനു വേണ്ടിയാണ് മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റനും ദീഘകാലം ലിവർപൂൾ ക്യാപ്റ്റനുമായിരുന്ന സ്റ്റീവൻ ജറാഡിനേയും, മുൻകാല ലിവർപൂൾ താരവും ടീം അംബാസഡറുമായ ഗാരി മക്കലിസ്റ്റെറിനെയും ഇൻറർവ്യൂ ചെയ്യാൻ ഐസിൻ ഹാഷിനെ നിയോഗിച്ചത്. വിവിധ രാജ്യക്കാരായ അൻപതോളം കുഞ്ഞുങ്ങളിൽ നിന്നാണ് ഐസിനെ തെരഞ്ഞെടുത്തത്. അഹമ്മദ് എന്ന കഥാപാത്രമായാണ് അഭിമുഖത്തിൽ ഐസിൻ എത്തുന്നത്. ഇതിെൻറ ടീസർ വീഡിയോ ലിവർപൂളിെൻറ ഒഫീഷ്യൽ ട്വിറ്ററിലും , ബാങ്കിെൻറ ഒഫീഷ്യൽ പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർവ്യൂ വീഡിയോ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും.
ദുബൈയിൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന മലപ്പുറം നിലമ്പൂർ- മൂത്തേടം സ്വദേശി ഹാഷ് ജവാദിെൻറയും , കോഴിക്കോട് നല്ലളം മുല്ലവീട്ടിൽ നസീഹയുടെയും മകനാണ് ഇൗ കെ.ജി വിദ്യാർത്ഥി. യു.എ.ഇയിലെ തിരക്കേറിയ മോഡലായ ഐസിൻ ഇതിനകം ഐകിയ, ഡു മൊബൈൽ , റൂഹ്അഫ്സ, പീഡിയഷുവർ, ബേബി ഷോപ്പ്, കാപ്രിസൺ ജ്യൂസ് തുടങ്ങിയ ഒരു ഡസനിലേറെ ലോകോത്തര ബ്രാൻൻറുകളുടെ പരസ്യങ്ങളിൽ അഭിനയിച്ചു. ഫോട്ടോ ഷെയറിങ് വെബ്സൈറ്റായ ഷട്ടർ സ്റ്റോക്കിെൻറ 2018 ലെ മിഡിൽ ഈസ്റ്റ് കിഡ് മോഡലായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.