യു.എ.ഇ-വിൻഡീസ്​ ലോകകപ്പ്​ സന്നാഹ മത്സരം: ബാസിത്​ ഹമീദിന്​ സെഞ്ച്വറി

ദു​ബൈ: ഏ​ക​ദി​ന ലോ​ക​ക​പ്പ്​ യോ​ഗ്യ​ത സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ യു.​എ.​ഇ ദേ​ശീ​യ​താ​ര​വും മ​ല​യാ​ളി​യു​മാ​യ ബാ​സി​ത്​ ഹ​മീ​ദി​​ന്​ ത​ക​ർ​പ്പ​ൻ സെ​ഞ്ച്വ​റി. സിം​ബാ​ബ്​​വെ ത​ല​സ്ഥാ​ന​മാ​യ ഹ​രാ​രെ​യി​ലെ ത​ക​ഷിം​ഗ ​സ്​​പോ​ർ​ട്സ്​​ ക്ല​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ്​ ബാ​സി​ത് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലെ ത​ന്‍റെ​ ക​ന്നി സെ​ഞ്ച്വ​റി കു​റി​ച്ച​ത്. 108 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 122 റ​ൺ​സെ​ടു​ത്ത (ഒ​മ്പ​തു സി​ക്സും ഒ​മ്പ​തു ഫോ​റും) ​ ബാ​സി​ത്​ ത​ന്നെ​യാ​ണ്​ ടീ​മി​ലെ ടോ​പ്​ സ്​​കോ​റ​ർ. എ​ന്നാ​ൽ, വി​ൻ​ഡീ​സ്​ ഉ​യ​ർ​ത്തി​യ 374 റ​ൺ​സെ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം മ​റി​ക​ട​ക്കാ​ൻ യു.​എ.​ഇ​ക്ക്​ ക​ഴി​ഞ്ഞി​ല്ല.

നി​ശ്ചി​ത അ​മ്പ​ത്​ ഓ​വ​ർ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഒ​മ്പ​തു വി​ക്ക​റ്റ്​ ന​ഷ്ട​ത്തി​ൽ 260 റ​ൺ​സ്​ ക​ണ്ടെ​ത്താ​നേ​ യു.​എ.​ഇ​ക്ക്​ ക​ഴി​ഞ്ഞു​ള്ളൂ. 114 റ​ൺ​സി​നാ​യി​രു​ന്നു​ വി​ൻ​ഡീ​സ്​ ജ​യം. നാ​ലു വി​ക്ക​റ്റെ​ടു​ത്ത യാ​നി കാ​രി​യും ര​ണ്ട്​ വി​ക്ക​റ്റെ​ടു​ത്ത ജാ​സ​ൺ ഹോ​ൾ​ഡ​റു​മാ​ണ്​ യു.​എ.​ഇ​യെ വ​രി​ഞ്ഞു​കെ​ട്ടി​യ​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്ത വി​ൻ​ഡീ​സ്​ റോ​വ്​​മാ​ൻ പ​വ​ലി​ന്‍റെ (55 ബാ​ളി​ൽ 105) അ​തി​വേ​ഗ സെ​ഞ്ച്വ​റി​യു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ്​ 394 റ​ൺ​സ്​ എ​ന്ന കൂ​റ്റ​ൻ സ്​​കോ​ർ ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - UAE-Windies World Cup warm up match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-27 01:53 GMT