റാക് മനാര്‍ മാള്‍ ബസ് സ്റ്റേഷനില്‍ സ്ഥാപിച്ച റിയല്‍ ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷേന്‍ സിസ്റ്റം
റാസല്‍ഖൈമ: പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ‘റിയല്‍ ടൈം പാസഞ്ചര്‍ ഇന്‍ഫര്‍മേഷേന്‍ (ആര്‍.ടി.പി.ഐ) സംവിധാനം അവതരിപ്പിച്ച് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). നിലവിലുള്ള സ്മാര്‍ട്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ കൂടി ഭാഗമാണ് സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍.ടി.പി.ഐ സിസ്റ്റം സ്ഥാപിക്കുന്നതെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ ഇസ്മായില്‍ ഹസന്‍ അല്‍ ബലൂഷി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടമായി അല്‍ മനാര്‍ മാള്‍ ബസ് സ്റ്റേഷനില്‍ ആദ്യ സ്മാര്‍ട്ട് ഡിസ്പ്ലേ സ്ഥാപിക്കുകയും പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. അടുത്ത ഘട്ടത്തില്‍ എല്ലാ പൊതു ഗതാഗത സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ബസുകളുടെ വിവരങ്ങള്‍, എത്തിച്ചേരുന്ന സമയം, റൂട്ട് വിവരങ്ങള്‍, തത്സമയ അപ്ഡേറ്റുകള്‍ എന്നിവ കൃത്യമായി അറിയാന്‍ കഴിയുന്നതാണ് ഇ ഇങ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആര്‍.ടി.പി.ഐ സംവിധാനം. ശക്തമായ സൂര്യപ്രകാശത്തിലും വ്യത്യസ്ത കാലാവസ്ഥകളിലും ഇതിലെ ഡിസ്പ്ളേയിലെ വിവരങ്ങള്‍ വ്യക്തമായി വായിച്ചെടുക്കാന്‍ കഴിയും. തത്സമയ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ യാത്രകള്‍ കാര്യക്ഷമമായി പ്ലാന്‍ ചെയ്യുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും സഹായിക്കും.
പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള റാക്ടയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതി. കൃത്യമായും എളുപ്പത്തിലും വിവരങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മികച്ചതാകും. സൗരോർജത്തിൽ പ്രവര്‍ത്തിക്കുന്നതിനാല്‍ ദീര്‍ഘകാല ഉപയോഗക്ഷമത ഉറപ്പ് വരുത്തി പരിപാലന ചെലവ് കുറയ്ക്കും. റാക്ടയുടെ സ്മാര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ടതാണ് നവീനമായ ആര്‍.ടി.പി.ഐ പദ്ധതി. സ്മാര്‍ട്ട് ബസ് സംവിധാനങ്ങള്‍, റിയല്‍ ടൈം ഇന്‍ഫര്‍മേഷന്‍ പ്ലാറ്റ്ഫോമുകള്, ഏകീകൃത യാത്രാ പദ്ധതികള്‍ എന്നിവയിലൂടെ കാര്യക്ഷമവും സുസ്ഥിരവുമായ ഗതാഗത സംവിധാനം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ഇസ്മായില്‍ ഹസന്‍ അല്‍ ബലൂഷി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.